/kalakaumudi/media/post_banners/1d7d5851f92ae1245dd79eff099a65fb3c3898851076dd393a7a5dc30bba5dde.jpg)
വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'കൽക്കി 2898 AD' മെയ് 9ന് റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തിന്റെ പ്രൊഡക്ഷൻ - പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഒരേ സമയം പുരോഗമിക്കുകയാണ്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ഗാനത്തിന്റെ ചിത്രീകരണത്തിനായി ഇറ്റലിയിലേക്ക് പറന്നു.
പ്രഭാസിന്റെ ആരാധകർക്കുള്ള സന്തോഷ വാർത്ത എന്തെന്നാൽ ഈ ഗാനത്തിൽ പ്രഭാസ് ഡാൻസ് ചെയ്യുന്നത് കാണാം. സമൂഹ മാധ്യമങ്ങളിലാണ് താരങ്ങളും അണിയറപ്രവർത്തകരും ഒരുമിച്ചുള്ള ചിത്രം സിനിമ ടീം പങ്കുവെച്ചത്. പ്രഭാസിനൊപ്പം നാഗ് അശ്വിൻ, ദിഷ പതാനി എന്നിവരെയും ചിത്രത്തിൽ കാണാം.
ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.ദീപിക പദുകോൺ ചിത്രത്തിൽ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് ചിത്രം നിർമിക്കുന്നു. പി ആർ ഒ - ശബരി
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
