/kalakaumudi/media/post_banners/2f6a1a1e81fc4f7b7bdbfc92e3db4d76bd0dbff0749594f32ef64dc92ae6f1f4.jpg)
ബ്രഹ്‌മാണ്ഡ ചിത്രം സലാറിലെ ശ്രദ്ധേയ സാന്നിധ്യമാണ് പൃഥ്വിരാജ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
സലാറിലേക്ക് പ്രശാന്ത് നീല്‍ സമീപിച്ചപ്പോള്‍ ആദ്യം നോ പറഞ്ഞെന്നും തിരക്കഥ കേട്ട ശേഷമാണ് ചിത്രം ചെയ്യാന്‍ സമ്മതം മൂളിയതെന്നും പൃഥ്വിരാജ് പറയുന്നു. മലയാളത്തില്‍ നിന്നൊരു താരത്തെ പ്രശാന്തോ, രാജമൗലിയോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ക്ഷണിക്കുമെന്നു കരുതിയില്ലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
തിരക്കഥ വായിച്ച് പത്തുമിനിട്ടിനുള്ളില്‍ യേസ് പറഞ്ഞെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സലാറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ രാജമൗലി, പ്രശാന്ത് നീല്‍, പ്രഭാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
പ്രശാന്ത് നീലിന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രം അവതരിപ്പിക്കാന്‍ കഴിയുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ല. തിരക്കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഞാന്‍ പ്രശാന്തിനോട് ചോദിച്ചത്, ഞാന്‍ അഭിനയിക്കുന്നത് പ്രഭാസ് സാറിന് ഓക്കേ ആകുമോ എന്നാണ്! പ്രഭാസാണ് പൃഥ്വിയെ വിളിക്കാന്‍ എന്നോട് പറഞ്ഞത് എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.
വളരെ ചെറിയ ഇന്റസ്ട്രിയാണ് മലയാളം. രാജമൗലി, സിനിമയിലോ പ്രശാന്ത് നീല്‍ സിനിമയിലോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് സ്വപ്‌നം പോലും കാണാനാവില്ല. വളരെ ചെറിയ ഇന്റസ്ട്രിയായതിനാല്‍ ഞങ്ങളുടെ സ്വപ്‌നവും ചെറുതാണ്.
മലയാളത്തില്‍ നിന്നുള്ള ഒരു വ്യക്തിക്ക് വരദരാജ മന്നാര്‍ ആകാന്‍ കഴിയുമെന്ന് പ്രശാന്ത് സാറിനെ കൊണ്ട് തോന്നിപ്പിച്ചതിന് നന്ദിയെന്നും പൃഥ്വിരാജ് പറഞ്ഞു.