അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ദി കേരള സ്റ്റോറി'ക്കെതിരെ പ്രതിഷേധം; രണ്ട് പേരുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ ഓങറദ്ദാക്കി

By Web desk.28 11 2023

imran-azhar

 


പനജി: ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ 'ദി കേരള സ്റ്റോറി' പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രതിഷേധിച്ച രണ്ട് പേരുടെ ഡെലിഗേറ്റ് കാര്‍ഡുകള്‍ സംഘാടകര്‍ റദ്ദാക്കി. കൊച്ചി സ്വദേശി ശ്രീനാഥിന്റെയും തിരുവനന്തപുരം സ്വദേശി അര്‍ച്ചനയുടെയും ഡെലിഗേറ്റ് പാസുകളാണ് റദ്ദാക്കിയത്.


ചിത്രത്തിനെതിരെയുള്ള പോസ്റ്ററുകളും ലഘുലേഖയും കൈയില്‍ പിടിച്ച് റെഡ് കാര്‍പ്പറ്റില്‍ നിന്നാണ് ഇരുവരും പ്രതിഷേധിച്ചത്. കേരള സ്റ്റോറിയുടെ പ്രദര്‍ശനത്തിനെത്തിയ സംവിധായകന്‍ സുദീപ്തോ സെന്നുമായി ഇവര്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 4.30-ഓടെ കേരള സ്റ്റോറി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതിഷേധിച്ചതിന് തങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ശ്രീനാഥും അര്‍ച്ചനയും പറയുന്നത്. എന്നാല്‍ മേളയില്‍ പ്രതിഷേധിച്ച ഒരു പുരുഷനെയും ഒരു സ്ത്രീയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മുന്നറിയിപ്പ് നല്‍കി ഉടന്‍ തന്നെ വിട്ടയച്ചെന്ന് പൊലീസ് വിശദീകരിക്കുന്നത്.

 

കേരള സ്റ്റോറി പ്രൊപ്പഗണ്ട സിനിമയാണെന്നും സിനിമയില്‍ പറയുന്ന കാര്യങ്ങളുടെ സ്രോതസ്സ് ചോദിച്ചാല്‍ സംവിധായകനുള്‍പ്പടെയുള്ളവര്‍ക്ക് മറുപടിയൊന്നുമില്ലെന്നും പ്രതിഷേധിച്ചവര്‍ പറഞ്ഞു.

 


'ഐഎഫ്എഫ്‌ഐയില്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതിന് ഞങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തി, ഇതൊരു പ്രൊപ്പഗണ്ട സിനിമയാണ്. ഞങ്ങളെ ഗോവ പോലീസ് കസ്റ്റഡിയിലെടുത്തു, ഞങ്ങളെ ഫെസ്റ്റിവലില്‍ നിന്ന് വിലക്കിക്കൊണ്ട് ഞങ്ങളുടെ ഡെലിഗേറ്റ് പാസ് അവര്‍ എടുത്തുകളഞ്ഞു,'' ശ്രീനാഥ് എക്സില്‍ കുറിച്ചു.

 

 

OTHER SECTIONS