പുലിമടയുടെ പുതിയ ഗാനം പുറത്ത്

ജോജു ജോര്‍ജിന്റെ പുതിയ ചിത്രമായ പുലിമടയിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്. നീല വാനിലേ എന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

author-image
Web Desk
New Update
പുലിമടയുടെ പുതിയ ഗാനം പുറത്ത്

കൊച്ചി: ജോജു ജോര്‍ജിന്റെ പുതിയ ചിത്രമായ പുലിമടയിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്. നീല വാനിലേ എന്ന ഗാനത്തിന്റെ വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഡോ. താര ജയശങ്കറിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറാണ്.

പാന്‍ ഇന്ത്യന്‍ ചിത്രം പുലിമട സംവിധാനം ചെയ്തിരിക്കുന്നത് എ കെ സാജനാണ്. ജോജു ജോര്‍ജ് നായകനായ ചിത്രത്തില്‍ തമിഴ് താരം ഐശ്വര്യ രാജേഷും മലയാളി താരം ലിജോമോളും നായികമാരായി എത്തുന്നു.

ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നു.

പൊലീസ് കോണ്‍സ്റ്റബിളായ വിന്‍സന്റ് സ്‌കറിയയുടെ വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒക്ടോബര്‍ 26 ന് റിലീസ് ചെയ്ത ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജോജുവിന്റെ മികച്ച ഒരു കഥാപാത്രമാണ് ചിത്രത്തിലേത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഐന്‍സ്റ്റീന്‍ മീഡിയയുടെയും ലാന്‍ഡ് സിനിമാസിന്റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് നിര്‍മാണം. വേണുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

ആര്‍ട്: ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ്: ഷാജി പുല്‍പള്ളി, വസ്ത്രാലങ്കാരം: സുനില്‍ റഹ്മാന്‍, സ്റ്റെഫി സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ് തെക്കേപ്പാട്ട്, സ്റ്റില്‍സ്: അനൂപ് ചാക്കോ, പിആര്‍ഒ: മഞ്ജു ഗോപിനാഥ്, ഡിസൈന്‍സ് ഓള്‍ഡ്മങ്ക്‌സ്, മാര്‍ക്കറ്റിംഗ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, വിതരണം ആന്‍ മെഗാ മീഡിയ.

പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍.

 

Latest News new video song joju george movie news