ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനം; പുഷ്പ 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

author-image
Lekshmi
New Update
ഫഹദ് ഫാസിലിന് പിറന്നാള്‍ സമ്മാനം; പുഷ്പ 2 ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഫഹദ് ഫാസിലിന് പിറന്നാൾ സമ്മാനവുമായി ‘പുഷ്പ 2’ അണിയറ പ്രവർത്തകർ. പുഷ്പ രണ്ടാം ഭാഗത്തിലെ ഫഹദിന്റെ ക്യാരക്ടർ പോസ്റ്ററാണ് പിറന്നാൾ ദിവസം അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. ഒന്നാം ഭാഗത്തിൽ ഏറെ പ്രശംസ നേടിയ ഫഹദിൻറെ പൊലീസ് റോൾ രണ്ടാം ഭാഗത്തിലും തീ പാറിക്കുന്നത് കാണാനാണ് പ്രേക്ഷകരിപ്പോൾ കാത്തിരിക്കുന്നത്.

 

പുഷ്പയുടെ രണ്ടാം ഭാഗത്തിൽ അല്ലുവിന്റെയും ഫഹദിന്റെയും തകർപ്പൻ പ്രകടനം തന്നെയാകും പ്രധാന ഹൈലൈറ്റ്. രശ്മിക മന്ദാന നായികയാവുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിൻറെ ബാനറിൽ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമിക്കുന്നത്.

 

അല്ലുവിനെയും രശ്മികയെയും ഫഹദിനെയും കൂടാതെ ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രത്തിൻറെ സംഗീതം ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി), ഛായാഗ്രഹണം മിറോസ്ലാവ് കുബ ബ്രോസെക്ക്, എഡിറ്റിങ് കാർത്തിക ശ്രീനിവാസ്, പിആർഒ ആതിരാ ദിൽജിത്ത്.

 

pushpa 2 fahad fasil