മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രമായ 'ടർബോ'യിൽ രാജ് ബി ഷെട്ടിയും !

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നു.

author-image
Greeshma Rakesh
New Update
മമ്മൂട്ടി-വൈശാഖ്-മിഥുൻ മാനുവൽ ചിത്രമായ 'ടർബോ'യിൽ രാജ് ബി ഷെട്ടിയും !

 

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിലൂടെ കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്കെത്തുന്നു. ചിത്രത്തിന്റെതായി പുറത്തുവിട്ട പോസ്റ്ററിലൂടെയാണ് നിർമ്മാതാക്കൾ ഇക്കാര്യം അറിയിച്ചത്.

തെലുങ്ക് നടൻ സുനിലാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. താരത്തിന്റെ പോസ്റ്റർ നേരത്തെ പുറത്തുവിട്ടിരുന്നു. മറ്റ് അഭിനേതാക്കളുടെ പേരുകൾ വരും ദിവസങ്ങളിലായി വെളിപ്പെടുത്തും.

'ഗരുഡ ഗമന വൃഷഭ വാഹന' (2021), 'കാന്താര' (2022), '777 ചാർലി' (2022) എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച താരമാണ് രാജ് ബി ഷെട്ടി.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ആഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ചിത്രത്തിന്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ ദുൽഖർ സൽമാൻന്റെ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് കൈകാര്യം ചെയ്യുന്നത്. വിഷ്ണു ശർമ്മയാണ് ചിത്രത്തിന്റെ ഛായാഗ്രഹകൻ. ജസ്റ്റിൻ വർഗ്ഗീസാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്.

vaishakh Turbo Malayalam Movie News mammootty raj b shetty mithun manual