രജനിയുടെ ഇതുവരെ കാണാത്ത മുഖം! ലാല്‍ സലാം റിലീസ് ഡേറ്റ് പുറത്തുവിട്ടു

By Web Desk.02 10 2023

imran-azhar

 

 


ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ നിര്‍മിച്ച ചിത്രം 2024 പൊങ്കല്‍ നാളില്‍ തിയേറ്ററുകളിലെത്തും.

 

ചിത്രത്തില്‍ അതിഥി വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. വൈ രാജ വൈ എന്ന ചിത്രം കഴിഞ്ഞ് 8 വര്‍ഷത്തിന് ശേഷമാണ് ഐശ്വര്യ രജനികാന്ത് ചിത്രം സംവിധാനം ചെയ്യുന്നത്.

 

വേറിട്ട ഗെറ്റപ്പിലാണ് രജനികാന്ത് ചിത്രത്തില്‍ എത്തുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് സന്തോഷ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും.

 

സംഗീതം എ ആര്‍ റഹ്‌മാന്‍, ഛായാഗ്രഹണം വിഷ്ണു രംഗസാമി, എഡിറ്റര്‍ പ്രവീണ് ഭാസ്‌കര്‍, പി ആര്‍ ഒ ശബരി

 

 

സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല! സൈജു കുറുപ്പ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ അബു, പൊറാട്ട് നാടകം ടീസര്‍

 


സൈജു കുറുപ്പിനെ നായകനാക്കി നൗഷാദ് സാഫ്‌റോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറാട്ട് നാടകം. ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറക്കി. ഗാന്ധിജി പറഞ്ഞ, സ്വഭാവഗുണമില്ലെങ്കില്‍ സഹകരണമില്ല എന്ന വാചകവുമായാണ് ടീസര്‍ പുറത്തുവിട്ടത്.

 

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ സഹ സംവിധായകനായിരുന്ന നൗഷാദ് സാഫറോണിന്റെ ആദ്യ ചിത്രം കൂടിയാണിത്. സുനീഷ് വാരനാട് ആണ് രചന നിര്‍വഹിക്കുന്നത്. മോഹന്‍ലാല്‍, ഈശോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനീഷ് വാരനാട് തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്. എമിറേറ്റ്സ് പ്രൊഡക്ഷന്‍സിന്റേയും മീഡിയ യൂണിവേഴ്‌സിന്റെയും ബാനറില്‍ വിജയന്‍ പള്ളിക്കര ആണ് പൊറാട്ട് നാടകം നിര്‍മ്മിക്കുന്നത്.

 

ലൈറ്റ് ആന്റ് സൗണ്ട് ഉടമയായ അബു എന്ന കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിക്കുന്നത്. കേരളാ കര്‍ണാടക അതിര്‍ത്തിയിലെ ഗോപാലപുരം എന്ന ഗ്രാമത്തില്‍ നടക്കുന്ന ചില സംഭവങ്ങള്‍, ആക്ഷേപഹാസ്യത്തിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.

 

സൈജു കുറുപ്പിനൊപ്പം രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, സുനില്‍ സുഖദ, നിര്‍മ്മല്‍ പാലാഴി, ബാബു അന്നൂര്‍, ഷുക്കൂര്‍, അനില്‍ ബേബി, ചിത്രാ ഷേണായ്, ഐശ്വര്യ മിഥന്‍ കോറോത്ത്, ജിജിന, ചിത്രാ നായര്‍, ഗീതി സംഗീത എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 

നൗഷാദ് ഷെരീഫ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രാജേഷ് രാജേന്ദ്രന്‍ ആണ്. ബി. ഹരിനാരായണന്‍, ഫൗസിയ അബൂബക്കര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്ന രാഹുല്‍ രാജ്.

 

കോ-പ്രൊഡ്യൂസര്‍ ഗായത്രി വിജയന്‍, എക്‌സി.പ്രൊഡ്യൂസര്‍ നാസര്‍ വേങ്ങര, നിര്‍മ്മാണ നിര്‍വ്വഹണം ഷിഹാബ് വെണ്ണല, കലാസംവിധാനം സുജിത്ത് രാഘവ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം സൂര്യ രാജേശ്വരി, സംഘട്ടനം മാഫിയ ശശി, ശബ്ദ സന്നിവേശം രാജേഷ് പി.എം., കളറിസ്റ്റ് അര്‍ജ്ജുന്‍ മേനോന്‍,
വി എഫ് എക്‌സ് രന്തീഷ് രാമകൃഷ്ണന്‍ ഗ്രാന്‍സ് വി എഫ് എക്‌സ് സ്റ്റുഡിയോ.

 

നൃത്തസംവിധാനം സജ്‌ന നജാം, സഹീര്‍ അബ്ബാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ മാത്യു, ലൊക്കേഷന്‍ മാനേജര്‍ പ്രസൂല്‍ ചിലമ്പൊലി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ആന്റണി കുട്ടമ്പുഴ, പോസ്റ്റ് പ്രൊഡക്ഷന്‍ ചീഫ് ആരിഷ് അസ്ലം. പി.ആര്‍.ഒ: മഞ്ചു ഗോപിനാഥ്, ഡിജിറ്റല്‍ പ്ലാന്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, സ്റ്റില്‍സ് രാംദോസ് മാത്തൂര്‍, പരസ്യകല മാ മിജോ, വിതരണം പ്രദീപ് മേനോന്‍, വള്ളുവനാട് സിനിമ കമ്പനി.

 

 

OTHER SECTIONS