തലൈവരുടെ തിരുവിളയാടല്‍, തിരുവനന്തപുരത്ത്, ഷൂട്ടിംഗിന് ആവേശത്തുടക്കം

ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു തലൈവര്‍, രജനികാന്ത്. ഇത്രയും ഫാന്‍ ബേസുള്ള താരം ലോക സിനിമയില്‍ത്തന്നെ അപൂര്‍വം. രജനി ചിത്രങ്ങളുടെ റിലീസ് ആരാധകര്‍ക്ക് തിരുവിഴയാണ്! ചിത്രങ്ങളുടെ പ്രഖ്യാപനം പോലും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

author-image
Web Desk
New Update
തലൈവരുടെ തിരുവിളയാടല്‍, തിരുവനന്തപുരത്ത്, ഷൂട്ടിംഗിന് ആവേശത്തുടക്കം

ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു തലൈവര്‍, രജനികാന്ത്. ഇത്രയും ഫാന്‍ ബേസുള്ള താരം ലോക സിനിമയില്‍ത്തന്നെ അപൂര്‍വം. രജനി ചിത്രങ്ങളുടെ റിലീസ് ആരാധകര്‍ക്ക് തിരുവിഴയാണ്! ചിത്രങ്ങളുടെ പ്രഖ്യാപനം പോലും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

മലയാളികള്‍ക്ക് രജനി വെറുമൊരു താരം മാത്രമല്ല, തിളക്കമുള്ള വ്യക്തിത്വം കൂടിയാണ്. മലയാളി ഏറെ ബഹുമാനിക്കുന്ന താരം. വര്‍ഷങ്ങള്‍ക്കു ശേഷം രജനി ചിത്രത്തിന്റെ ഷൂട്ടിംഗ് കേരളത്തില്‍ നടക്കുകയാണ്. അതും തലസ്ഥാന നഗരത്തില്‍. അതിന്റെ ആവേശം രജനി എയര്‍പോര്‍ട്ടില്‍ എത്തിയത് മുതല്‍ ഉണ്ട്!

തലൈവര്‍ 170 എന്നു പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് തലൈവര്‍ തിരുവനന്തപുരത്ത് എത്തിയത്. ചിത്രത്തിന്റെ പൂജ ബുധനാഴ്ച നടന്നു. രജനികാന്ത്, മഞ്ജു വാര്യര്‍, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, മേക്കപ്പ്മാന്‍ പട്ടണം റഷീദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ലൈക്ക പ്രോഡക്ഷന്‍സ് നിര്‍മിക്കുന്ന ഈ ബ്രഹ്‌മാണ്ഡ സിനിമയില്‍ രജനിക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ഇന്ത്യന്‍ സിനിമയിലെ ബിഗ് ബി അമിതാഭ് ബച്ചനും സുപ്രധാന റോളില്‍ എത്തുന്നു.

ദുഷാര വിജയന്‍, റിതിക സിംഗ് എന്നിവരും സിനിമയിലെ നായികമാരാണ്. അനിതി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ദുഷാര.

ഏറെ വ്യത്യസ്തമായ വേഷത്തിലാണ് ചിത്രത്തില്‍ രജനി എത്തുന്നതെന്നാണ് സൂചന. ചിത്രത്തിനായി പത്തു ദിവസം രജനി തിരുവനന്തപുരത്തുണ്ടാകും.

വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുമുഖത്തെ ഒരു വീട്ടിലും ബാലരാമപുരത്തെ ഒരു ബംഗ്ലാവിലുമായാണ് ചിത്രീകരണം.

tamil movie rajinikanth movie news Thalaivar 170