രൺബീർ കപൂറും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'രാമായണ'; രാവണ വേഷത്തിൽ യാഷ് ! ചിത്രീകരണം മാർച്ചിൽ ആരംഭിക്കും

സംവിധായകൻ നിതേഷ് തിവാരിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'രാമായണ' 2025 ന്റെ രണ്ടാം പകുതിയോടെ തീയറ്റിലെത്തുമെന്ന് റിപ്പോർട്ട്. പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ച്, 2024 മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

author-image
Greeshma Rakesh
New Update
രൺബീർ കപൂറും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം 'രാമായണ'; രാവണ വേഷത്തിൽ യാഷ് ! ചിത്രീകരണം മാർച്ചിൽ ആരംഭിക്കും

 സംവിധായകൻ   നിതേഷ് തിവാരിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'രാമായണ' 2025 ന്റെ രണ്ടാം പകുതിയോടെ തീയറ്റിലെത്തുമെന്ന് റിപ്പോർട്ട്. പിങ്ക് വില്ല റിപ്പോർട്ട് അനുസരിച്ച്, 2024 മാർച്ചിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ രൺബീർ കപൂർ , സായ് പല്ലവി, യാഷ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തും.തന്റെ അടുത്ത ചിത്രമായ ഗീതു മോഹൻദാസ് സംവിധാനത്തിലൊരുങ്ങുന്ന ടോക്സിക്കിന്റെ ചിത്രീകരണം പൂർത്തിയാക്കി ജൂലൈയിൽ യാഷ് രാമായണത്തിന്റെ ടീമിൽ ചേരും.

രൺബീർ ശ്രീരാമനായി എത്തുമ്പോൾ സായി പല്ലവി സീതയായി എത്തുമെന്നാണ് റിപ്പോർട്ട്. നേരത്തെ ആലിയ ഭട്ടിനെയാണ് ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത്. എന്നാൽ മറ്റു ചില കാരണങ്ങളാൽ താത്തിന് രാമായണത്തിന്റെ ഭാഗമാകാൻ കഴിഞ്ഞില്ല.അതെസമയം ഹനുമാൻ വേഷത്തെ അവതരിപ്പിക്കാൻ നിർമ്മാതാക്കൾ നടൻ സണ്ണി ഡിയോളുമായി സംസാരിച്ചിരുന്നു. എന്നാൽ ചിത്രത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ചുകൊണ്ട് ഒരു ഉറവിടം പിങ്ക്വില്ലയോട് പറഞ്ഞു, “ രാമായണത്തിന്റെ ലോകം മുഴുവൻ നിതേഷ് തിവാരി സൃഷ്ടിച്ചതാണ്, ദേശീയ അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് അടുത്ത വർഷം മാർച്ചിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കാൻ ഒരുങ്ങുകയാണ്.ഇതിഹാസമായ രാമായണ ലോകം രൂപകൽപന ചെയ്തിരിക്കുന്നത് ഓസ്കാർ നേടിയ വിഎഫ്എക്സ് കമ്പനിയായ ഡിഎൻഇജിയാണ്.

 

 

Yash Nitesh Tiwari ramayana movie Sai Pallavi Ranbir Kapoor