/kalakaumudi/media/post_banners/37ee4fbcf46936facc79ed5c4650b6d45c5507ef32cf71851d6921ac1c885991.jpg)
തിങ്കളാഴ്ചകളിൽ ലഭിക്കുന്ന കളക്ഷനാണ് ഒരു ചിത്രത്തിന്റെ വിജയത്തിന്റെ അളവുകോൽ കാരണം അവധി ദിവസത്തിന് ശേഷം ഏറ്റവും കുറവ് പ്രേക്ഷകരെ ലഭിക്കുന്ന ദിവസമാണ് തിങ്കളാഴ്ച. തിങ്കളാഴ്ച ലഭിക്കുന്ന കളക്ഷനില്‍ എത്രത്തോളം ഇടിവ് സംഭവിച്ചുവെന്ന് മനസിലാക്കിയാല്‍ ഒരു ചിത്രം നേടിയ ജനപ്രീതിയുടെ അളവ് ഏകദേശം വ്യക്തമാവും.
മലയാളത്തില്‍ ഓണം റിലീസുകളില്‍ ഏറ്റവും ശ്രദ്ധ നേടിയ ആര്‍ഡിഎക്സ്. ഓണാവധി കഴിഞ്ഞ് സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമൊക്കെ തുറന്ന ദിവസമായിരുന്നു ഇന്നലെ. എന്നിട്ടും കളക്ഷനില്‍ ആര്‍ഡിഎക്സിന് വലിയ ഇടിവ് ഉണ്ടായില്ല. ചിത്രം 2 കോടിക്ക് അടുത്ത് കളക്ഷന്‍ നാലാം തീയതി സ്വന്തമാക്കിയതായി ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നു. രണ്ടാം വാരത്തിലെത്തിയ ഒരു മലയാള ചിത്രത്തിന്‍റെ മണ്‍ഡേ കളക്ഷന്‍ എന്നത് പരിഗണിക്കുമ്പോള്‍ മികച്ച സംഖ്യയാണ് ഇത്.
ഇതോടെ കേരള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയിരിക്കുന്നത് 36 കോടിയോളം രൂപയാണ്. ആഗോള ബോക്സ് ഓഫീസില്‍ 60 കോടിക്ക് മുകളില്‍ ചിത്രം നേടിയതായും ട്രാക്കര്‍മാര്‍ അറിയിക്കുന്നു. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നീ നായക കഥാപാത്രങ്ങളുടെ പേരിന്‍റെ ചുരുക്കെഴുത്താണ് ആര്‍ഡിഎക്സ് എന്ന ടൈറ്റില്‍ ആയി എത്തിയിരിക്കുന്നത്.
റോബര്‍ട്ടിനെ ഷെയ്ന്‍ നിഗവും ഡോണിയെ ആന്‍റണി വര്‍ഗീസും സേവ്യറിനെ നീരജ് മാധവും അവതരിപ്പിച്ചിരിക്കുന്നു. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ മലയാളം ചിത്രങ്ങളില്‍ അഞ്ചാം സ്ഥാനത്താണ് ആര്‍ഡിഎക്സ്.