
മലയാള ചലച്ചിത്രം രോമാഞ്ചത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി. സഹസംവിധായികയായ ഷിഫിന ബബിന്‍ പക്കര്‍ ആണ് വധു. ഷിഫിന തന്നെയാണ് വിശേഷം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ലളിതമായി നടന്ന ചടങ്ങില്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് ഉള്‍പ്പെടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. അര്‍ജുന്‍ അശോകന്‍, ബിനു പപ്പു, നസ്‌രിയ നസിം, സൗബിന്‍ ഷാഹിര്‍, സിജു സണ്ണി ഉള്‍പ്പടെ സിനിമാ മേഖലയില്‍ നിന്ന് നിരവധിപ്പേര്‍ ദമ്പതികള്‍ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
