റൊമാന്റിക് ത്രില്ലര്‍; 'താള്‍' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

രാജാസാഗര്‍ സംവിധാനം ചെയ്ത റൊമാന്റിക് ത്രില്ലര്‍ ചിത്രം'താള്‍'ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്.കോളജിലെ രണ്ട് കാലഘട്ടങ്ങള്‍ കോര്‍ത്തിണക്കി വേറിട്ട പ്രമേയവുമായി ഒരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ ആന്‍സണ്‍ പോള്‍, ആരാധ്യ ആന്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്.

author-image
Priya
New Update

മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു പ്രമേയമാണ് അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഡോ. ജി കിഷോര്‍ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും.

ഗ്രേറ്റ് അമേരിക്കന്‍ ഫിലിംസിന്റെ ബാനറില്‍ ക്രിസ് തോപ്പില്‍, മോണിക്ക കമ്പാട്ടി, നിഷീല്‍ കമ്പാട്ടി എന്നിവരാണ് നിര്‍മ്മാണം. രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, രോഹിണി, ദേവി അജിത്ത്, സിദ്ധാര്‍ത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുണ്‍കുമാര്‍, മറീന മൈക്കിള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്, സംഗീതം ബിജിബാല്‍.

thaal romantic thriller