By priya.21 09 2023
നടി സായ് പല്ലവിയും തമിഴ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമിയും വിവാഹിതരായതായി എന്നത് വ്യാജ വാര്‍ത്ത. സായ് പല്ലവിയം രാജ്കുമാറും പൂമാലയിട്ട് നില്‍ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്.
ഇരുവരും രഹസ്യ വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. പ്രണയത്തില്‍ നിറം പ്രശ്‌നമല്ലെന്ന് സായ് പല്ലവി തെളിയിച്ചെന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.
എന്നാല്‍ ഈ ചിത്രങ്ങള്‍ ശിവ കാര്‍ത്തികേയന്റെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ളതാണ്.രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പൂജയുടെ ഭാഗമായിട്ടാണ് ഇരുവരും പൂമാല അണിഞ്ഞത്.
സായ് പല്ലവിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് രാജ്കുമാര്‍ തന്നെയാണ് ചിത്രം സോഷ്യല്‍ മീയയില്‍ പങ്കുവച്ചത്. രാജ്കുമാര്‍ കയ്യില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്നതായിരുന്നു ചിത്രം. എന്നാല്‍ വിവാഹചിത്രമാക്കിയപ്പോള്‍ ക്ലാപ് ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു.