ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ

ഏഴു വര്‍ഷം മുന്‍പ് സിനിമാ ചിത്രീകരണത്തിനിടെ കൈമുട്ടിനുണ്ടായ പരുക്കിനെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ.

author-image
Athira
New Update
ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ

മുംബൈ; ഏഴു വര്‍ഷം മുന്‍പ് സിനിമാ ചിത്രീകരണത്തിനിടെ കൈമുട്ടിനുണ്ടായ പരുക്കിനെത്തുടര്‍ന്ന് ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാന് ശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ ഇന്നലെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

ഉടന്‍ തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്നാണ് സൂചന. ഭാര്യയും നടിയുമായ കരീന കപൂര്‍ ഖാനും സെയ്ഫ് അലിഖാനൊപ്പം ആശുപത്രിയിലുണ്ടെന്നാണ് വിവരം.

'ഈ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും ഞങ്ങള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണ്. ഡോക്ടര്‍മാരുടെ അത്ഭുതകരമായ കൈകളില്‍ ആയിരിക്കുന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്, അവരുടെ സ്‌നേഹത്തിനും കരുതലിനും ഞാന്‍ എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും നന്ദി പറയുന്നു,-സെയ്ഫ് അല്ഖാന്‍ പ്രതികരിച്ചു.

 

 

Latest News movie news news updates