തോമസ് തിരുവല്ലാ ഫിലിംസിൻ്റെ പുതിയ ചിത്രം; കൃഷ്ണദാസ് മുരളി സംവിധായകൻ, നായകനായി സൈജു കുറുപ്പ്

ഒരിടത്തരം ഗ്രാമ പശ്ചാത്തലത്തിൽ ഒരു തറവാട്ടിൽ അരങ്ങേറുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്

author-image
Greeshma Rakesh
New Update
തോമസ് തിരുവല്ലാ ഫിലിംസിൻ്റെ പുതിയ ചിത്രം; കൃഷ്ണദാസ് മുരളി സംവിധായകൻ, നായകനായി സൈജു കുറുപ്പ്

 

തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന പുതിയ ചിത്രം നവാഗതനായ കൃഷ്ണദാസ് മുരളി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.ബ്ലെസ്സി സംവിധാനം ചെയ്ത കളിമണ്ണ് എന്ന ചിത്രം നിർമ്മിച്ചു കൊണ്ടാണ് തോമസ് തിരുവല്ല ചലച്ചിത്രനിർമ്മാണ രംഗത്തേക്കു കടന്നു വരുന്നത്.

തുടർന്ന് സാം സംവിധാനം ചെയ്ത ഓട്ടം, ലാൽ ജോസ് സംവിധാനം ചെയ്ത മ്യാവു 'ജിബു ജേക്കബ് സംവിധാനം ചെയ്ത, എല്ലാം ശരിയാകും, മെ ഹൂം മൂസ, സിൻ്റോസണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്നീ ചിത്രങ്ങളാണ് പിന്നീട് നിർമ്മിച്ചത്. ഓരോ ചിത്രങ്ങളും കലാപരവ്യം, സാമ്പത്തികരമായ) ഏറെ വിജയങ്ങൾ നേടിയവയാണ്.

 

ഈ ചിത്രങ്ങളിലൂടെ തോമസ് തിരുവല്ലാ ഫിലിംസ് മലയാള സിനിമയിലെ മികവുറ്റ ചലച്ചിത്രനിർമ്മാണ സ്ഥാപനമായി മാറിയിരിക്കുന്നു 'പുതിയ ചിത്രം തിരക്കഥ രചിച്ച സംവിധാനം ചെയ്യുന്നത് നവാഗതനായ കൃഷ്ണദാസ് മുരളിയാണ്.ഷോർട്ട് ഫിലിമുകളും വെബ് സീരിസ്സ് കളുടേയും ശ്രദ്ധേയനായ നാണ് കൃഷ്ണദാസ് മുരളി.ഒരിടത്തരം ഗ്രാമ പശ്ചാത്തലത്തിൽ ഒരു തറവാട്ടിൽ അരങ്ങേറുന്ന ഒരു ഫാമിലി ഡ്രാമയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

 

നമ്മുടെ കുടുംബങ്ങളിലും, സമൂഹത്തിലുമെല്ലാം നിത്യേന സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. ഇത് കൊച്ചു കൊച്ചു നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു.സൈജു ക്കുറുപ്പാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നാട്ടിലെ പൊതു ക്കാര്യങ്ങളിലെല്ലാം സജീവമായി ഇടപെടുന്ന ഒരു യുവാവിനെയാണ് സൈജുക്കുറുപ്പ്ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.ഏറെ കൗതുകവും, രസാകരവുമായ ഒരു കഥാപാത്രമാണിത്.

 

സായ്കുമാർ, അഭിരാം രാധാകൃഷ്ണൻ കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, സോഹൻ സീനുലാൽ, നന്ദു പൊതുവാൾ, ഗംഗ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഫെയിം) ശ്രുതി സുരേഷ് (പാൽത്തൂജാൻവർഫെയിം) എന്നിവരും പ്രധാന താരങ്ങളാണ്.മനുമഞ്ജിത്തിൻ്റെ വരികൾക്ക് സാമുവൽ എബി ഈണം പകർന്നിരിക്കുന്നു.

ബബിലൂഅജു ഛായഗ്രഹണം നിർവ്വഹിക്കുന്നു .എഡിറ്റിംഗ് - ഷഫീഖ് വി.ബി, കലാസംവിധാനം - ബാബു പിള്ള,നിർമ്മാണ നിർവ്വഹണം - ജിതേഷ് അഞ്ചുമന,പി.ആർ.ഒ- വാഴൂർ ജോസ്. മാർച്ച് പത്തിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മാള, അന്നമനട, ഭാഗങ്ങളിലായി പൂർത്തിയാകും.

movie news saiju kurup Thomas Thiruvalla Films Krishnadas Murali