/kalakaumudi/media/post_banners/2fca46d5706c66dbe3af3a5f4d985c9dc440a4b96273fadfe244a5d5b91b0665.jpg)
ഹൈദരാബാദ്: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന പ്രഭാസ് ചിത്രം 'സലാര്‍' ബോക്‌സ് ഓഫീസില്‍ വിജയത്തേരോട്ടം തുടരുന്നു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം ഇതുവരെ 500 കോടിയോളം മുകളില്‍ കളക്ഷന്‍ സ്വന്തമാക്കി. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍, കെ. വി. രാമറാവു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
ദേവയായി പ്രഭാസും, വരദരാജ മന്നാര്‍ ആയി പൃഥ്വിരാജും ഒന്നിക്കുന്ന സലാറില്‍ രണ്ട് സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. മികവുറ്റ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് വേറെ ഒരു ലോകം തീര്‍ത്തിരിക്കുകയാണ് പ്രശാന്ത് നീല്‍. നല്ലൊരു മാസ്സ് ക്ലാസ്സ് ഫീലാണ് ഓഡിയന്‍സിന് കൊടുക്കുന്നത്. ആക്ഷന്‍ തീ പാറും രംഗങ്ങള്‍ കൊണ്ടും ഇമോഷണല്‍ ഡ്രാമ കൊണ്ടും തീയേറ്ററുകളില്‍ ആരാധകര്‍ക്കിടയില്‍ ആവേശമാകുകയാണ് സലാര്‍. പ്രഭാസ് - പൃഥ്വിരാജ് കോംബോ ചിത്രത്തിന് റിലീസ് മുന്‍പ് തന്നെ വന്‍ സ്വീകാര്യത നേടിയിരുന്നു.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ വിതരണാവകാശം എത്തിച്ചിട്ടുള്ളത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്.
ഛായാഗ്രഹണം ഭുവന്‍ ഗൗഡ, സംഗീത സംവിധാനം രവി ബസ്രുര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ടി എല്‍ വെങ്കടചലപതി, ആക്ഷന്‍സ് അന്‍ബറിവ്, കോസ്റ്റും തോട്ട വിജയ് ഭാസ്‌കര്‍, എഡിറ്റര്‍ - ഉജ്വല്‍ കുല്‍കര്‍ണി, വി എഫ് എക്‌സ് രാഖവ് തമ്മ റെഡ്ഡി. പി ആര്‍ ഒ-മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് - ബിനു ബ്രിങ്‌ഫോര്‍ത്ത്.