/kalakaumudi/media/post_banners/2fbe24a6405fd807ee311f5c722804f2d0da3f011d64c8c925fb902c9e2cbfb2.jpg)
മുംബൈ: ഹോളിവുഡ് നടന്‍ മൈക്കിള്‍ ഡഗ്ലസിന് സത്യജിത്ത് റായ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. ഗോവയില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലായിരുന്നു താരത്തിന് പുരസ്‌കാരം നല്‍കിയത്. ചടങ്ങില്‍ ഡഗ്ലസിനെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അഭിനന്ദനം അറിയിച്ചു.
10 ദിവസമായി നീണ്ടുനിന്ന ചലച്ചിത്ര മേള ചൊവ്വാഴ്ചയായിരുന്നു അവസാനിച്ചത്. മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ പീക്കോക്ക് അവാര്‍ഡിന് ജര്‍മ്മനിയില്‍ നിന്നുള്ള 'എന്റ്‌ലെസ് ബോര്‍ഡേഴ്‌സ്' എന്ന ചിത്രത്തിന് ലഭിച്ചു. മികച്ച ഒടിടി സീരീസ് അവാര്‍ഡ് ' പഞ്ചായത്ത് സീസണ്‍ 2' എന്ന വീഡിയോ പരിപാടിക്ക് ലഭിച്ചു. പ്രൈം വീഡിയോ ഷോ സംവിധാനം ചെയ്തിരിക്കുന്നത് ദീപക് കുമാര്‍ മിശ്രയാണ്. ആദ്യമായിട്ടാണ് ഈ വിഭാഗത്തിന് അവാര്‍ഡ് നല്‍കുന്നത്.
പതിറ്റാണ്ടുകളുടെ അഭിനയപാടവമുള്ള താരമാണ് മൈക്കിള്‍ ഡഗ്ലസ്. വാള്‍ സ്ട്രീറ്റ്, ഫാറ്റല്‍ അട്രാഷന്‍, ദ വാര്‍ ഓഫ് ദ റോസസ്, ദ അമേരിക്കന്‍ പ്രസിഡന്റ് എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.
സിനിമ നിര്‍മ്മാണത്തിലെ മാജിക്കുകളാണ് ഈ ചലച്ചിത്ര മേള ഓര്‍മ്മിപ്പിക്കുന്നത്. നമ്മളില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള സ്വാധീനിക്കുന്നതിനുള്ള ഒരു പ്രധാനഘടകമാണ് സിനിമ എന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
മലയാളത്തില്‍ പ്രിയദര്‍ശന്‍ - മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ ഏറെ ജനപ്രീതി നേടിയ ചിത്രം 'താളവട്ടം' മൈക്കിള്‍ ഡഗ്ലസ് നിര്‍മിച്ച് 1975ല്‍ പുറത്തിറങ്ങിയ 'വണ്‍ ഫ്‌ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് ' എന്ന ചിത്രത്തിന്റെ റീമെയ്ക്കായിരുന്നു. ഓസ്‌കര്‍ ചരിത്രത്തില്‍ മികച്ച ചിത്രം, സംവിധായകന്‍, നടന്‍, നടി, തിരക്കഥ എന്നീ പ്രധാന അഞ്ചു പുരസ്‌കാരങ്ങളും സ്വന്തമാക്കിയ അപൂര്‍വം സിനിമകളില്‍ ഒന്നായിരുന്നു 'വണ്‍ ഫ്‌ലൂ ഓവര്‍ കുക്കൂസ് നെസ്റ്റ് '.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">