'കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.. ഇങ്ങനെ ചെയ്തത് എന്തു കൊണ്ടാണെന്ന് അറിയില്ല': അപര്‍ണയുടെ ഭര്‍ത്താവ്

സീരിയല്‍-സിനിമ നടി അപര്‍ണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയര്‍ന്ന വരുന്ന ആരോപണങ്ങള്‍ ഭര്‍ത്താവ് സഞ്ജിത് തള്ളി. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് എത്തിയതാണ്.

author-image
Priya
New Update
'കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.. ഇങ്ങനെ ചെയ്തത് എന്തു കൊണ്ടാണെന്ന് അറിയില്ല': അപര്‍ണയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: സീരിയല്‍-സിനിമ നടി അപര്‍ണ നായരുടെ ആത്മഹത്യയെ തുടര്‍ന്ന് ഉയര്‍ന്ന വരുന്ന ആരോപണങ്ങള്‍ ഭര്‍ത്താവ് സഞ്ജിത് തള്ളി. വ്യാഴാഴ്ച രണ്ട് പേരും ഒരുമിച്ച് ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് എത്തിയതാണ്.

കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. ലൊക്കേഷനിലും ഒന്നിച്ചാണ് പോയിരുന്നത്. ഇങ്ങനെ ചെയ്തത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും സഞ്ജിത് പറയുന്നു.

സംഭവം നടക്കുമ്പോള്‍ പുറത്തായിരുന്നു. അപര്‍ണയുടെ അമ്മ വിളിച്ചു പറഞ്ഞ ഉടനെ വീട്ടില്‍ മടങ്ങിയെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് എഫ്‌ഐആറിലെ ആരോപണം.

സഹോദരി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. വ്യാഴാഴ്ചയാണ്
അപര്‍ണയെ തിരുവനന്തപുരം കരമനയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അമ്മയെ വീഡിയോ കോള്‍ ചെയ്ത് ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി.

അപര്‍ണയുടെയും സഞ്ജിതിന്റെയും രണ്ടാം വിവാഹമായിരുന്നു. അപര്‍ണയ്ക്ക് ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. നാല് വര്‍ഷം മുമ്പായിരുന്നു സഞ്ജിതുമായുള്ള വിവാഹം.

ഇവര്‍ക്ക് മൂന്ന് വയസ്സുള്ള മകളുണ്ട്.മാസങ്ങള്‍ക്ക് മുമ്പ് അപര്‍ണയും ഭര്‍ത്താവുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയിരുന്നുവെന്നാണ് സഹോദരി കരമന പൊലീസിന് നല്‍കിയ മൊഴി.

aparna nair