കീഴടക്കാന്‍ ജവാന്‍ എത്തുന്നു, പ്രീ റിലീസ് ബുക്കിംഗില്‍ പഠാനെ മറികടക്കും!

By Web Desk.05 09 2023

imran-azhar

 

 


കോവിഡിന്റെ ആലസ്യത്തില്‍ തകര്‍ന്നുകിടന്ന ബോളിവുഡിന് ഊര്‍ജ്ജം പകര്‍ന്ന ചിത്രമായിരുന്നു പഠാന്‍. വിവാദങ്ങളുടെ അകമ്പടിയോടെ എത്തിയ ചിത്രം ബോക്‌സോഫീസില്‍ വന്‍ വിജയമായി. പഠാന്റെ വിജയം ബോളിവുഡിന് നല്‍കിയ ആത്മവിശ്വാസം ചെറുതല്ല!

 

പഠാന് ശേഷം ബോളിവുഡിന് പ്രതീക്ഷ നല്‍കി മറ്റൊരു ഷാരൂഖ് ഖാന്‍ ചിത്രം എത്തുന്നു. പ്രീ റിലീസ് ബുക്കിംഗില്‍ വന്‍ മുന്നേറ്റം നടത്തിയിരിക്കുകയാണ് കിംഗ് ഖാന്റെ പുതിയ ചിത്രം ജവാന്‍. പഠാന്‍ നേടിയ റെക്കോര്‍ഡ് വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതുതന്നെ കാരണം. റിലീസിന് ഒരു ദിവസം മാത്രം ശേഷിക്കുമ്പോള്‍, കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിന് ലഭിക്കുന്നത്.

 

ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിതരണാവകാശം. കേരളത്തിലെ പ്രധാന സെന്ററുകളിലെല്ലാം ബിഗ് കപ്പാസിറ്റി തിയറ്ററുകളില്‍ ചിത്രം എത്തുന്നു. ഏഴാം തീയതി പുലര്‍ച്ചെ ആറ് മണിക്കാണ് ആദ്യ പ്രദര്‍ശനങ്ങള്‍.

 

അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം ഇതുവരെ 70-75 ലക്ഷം നേടി. പ്രീ റിലീസ് ബുക്കിംഗിലൂടെ പഠാന്‍ നേടിയത് 73 ലക്ഷം ആയിരുന്നു.

 

ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റമെന്ന പ്രത്യേകതയും ജവാനുണ്ട്.

 

 

 

OTHER SECTIONS