54-ാമത് ഐഎഫ്എഫ്‌ഐയിൽ നൃത്തം ചെയ്യുന്നതിനിടെ കാൽ തെന്നി വീണ് ഷാഹിദ് കപൂർ; വിഡിയോ...

By Greeshma Rakesh.23 11 2023

imran-azhar

 


നൃത്തം ചെയ്യുന്നതിനിടെ വേദിയിൽ കാൽതെറ്റിവീണ് നടൻ ഷാഹിദ് കപൂർ.  ഗോവയിൽ നടക്കുന്ന 54-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ഐ) ഉദ്ഘാടന ചടങ്ങിനിന്റെ ഭാഗമായി നൃത്തം ചെയ്യുന്നതിനിടെയായുിരുന്നു സംഭവം. നൃത്തം ചെയ്യുന്നതിനിടെ നടൻ കാൽ തെന്നി വേദിയിൽ നിന്നും താഴെ വീഴുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

 


കറുപ്പ് വസ്ത്രം ധരിച്ച് ചടുലമായി ചുവടുവയ്ക്കുകയായിരുന്നു ഷാഹിദ് കപൂർ. സ്റ്റൈലിഷ് വേഷത്തിൽ മറ്റു നർത്തകരും നടനൊപ്പമുണ്ട്. പെട്ടെന്ന് ചുവടുപിഴച്ച് ഷാഹിദ് താഴേക്കു വീണു. വീഴ്ചയിൽ കാര്യമായി ഒന്നും സംഭവിക്കാത്തതിനാൽ ഷാഹിദ് വീണ്ടും എഴുന്നേറ്റു വന്ന് നൃത്തം തുടർന്നു.

 

അവസാനം സദസ്സിലുണ്ടായിരുന്നവരെ നോക്കി പുഞ്ചിരിച്ച് ഫ്ലൈയിങ് കിസ്സും നൽകിയ ശേഷമാണ് താരം വേദി വിട്ടത്. കാൽതെറ്റി വീണിട്ടും വീണ്ടും ആത്മവിശ്വാസത്തോടെ നൃത്തം തുടർന്ന ഷാഹിദ് കപൂറിനെ പ്രശംസിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്.

 

OTHER SECTIONS