'ഷെയിം ഓണ്‍ ഫാറൂഖ് കോളേജ്', ചലച്ചിത്രമേളയില്‍ ജിയോ ബേബിക്ക് പിന്തുണ

മേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററിലാണ് ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുകളുമായി ക്വീര്‍ അംഗങ്ങള്‍ എത്തിയത്.

author-image
Greeshma Rakesh
New Update
'ഷെയിം ഓണ്‍ ഫാറൂഖ് കോളേജ്', ചലച്ചിത്രമേളയില്‍ ജിയോ ബേബിക്ക് പിന്തുണ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ സംവിധായകന്‍ ജിയോ ബേബിക്ക് പിന്തുണയുമായി ക്വീര്‍ കമ്മ്യൂണിറ്റി. മേളയുടെ പ്രധാനവേദിയായ ടാഗോര്‍ തിയേറ്ററിലാണ് ജിയോ ബേബിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന പ്ലക്കാര്‍ഡുകളുമായി ക്വീര്‍ അംഗങ്ങള്‍ എത്തിയത്.

ജിയോ ബേബിയുടെ ധാര്‍മ്മികമൂല്യങ്ങള്‍ ചോദ്യംചെയ്ത് ഫാറൂഖ് കോളേജിലെ പരിപാടിയില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സംവിധായകന്‍ രംഗത്തെത്തുകയും ചെയ്തു. സ്വവര്‍ഗ്ഗാനുരാഗം പ്രമേയമാക്കുന്ന ജിയോയുടെ 'കാതല്‍' എന്ന ചിത്രത്തിന്റെ റിലീസിനു പിന്നാലെയായിരുന്നു സംഭവം.മാറ്റിനിര്‍ത്തപ്പെടുന്ന ഒരു വിഭാഗത്തെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് ജിയോ ബേബി അധിക്ഷേപിക്കപ്പെട്ടത്' പ്രതിഷേധവുമായി എത്തിയ എബിന്‍ പറയുന്നു.

'തങ്ങളുടെ ധാര്‍മ്മികമൂല്യങ്ങള്‍ക്ക് എതിരായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് ഫറൂഖ് കോളേജ് പറയുന്നത്. എന്ത് ധാര്‍മികമൂല്യങ്ങളാണ് ഇതിലൂടെ അവര്‍ മുന്നോട്ടുവെക്കുന്നതെന്ന് അറിഞ്ഞാല്‍ കൊള്ളാം. ഷെയിം ഓണ്‍ ഫാറൂഖ് കോളേജ്'. എബിന്‍ പ്രതിഷേധിച്ചു.

ലോകത്ത് മാറ്റങ്ങള്‍ ഉണ്ടാകുന്നത് കലാലയങ്ങളില്‍ നിന്നാണെന്നും അവിടെ പോലും നൂറ്റാണ്ടുകള്‍ മുമ്പുള്ള ചിന്താഗതിയാണ് ശരിയെന്ന് കുട്ടികളിലേക്ക് കുത്തിവെക്കുന്ന സിസ്റ്റത്തോടുള്ള എതിര്‍പ്പാണ് ഈ പ്രതിഷേധമെന്നും ക്വീര്‍ അംഗമായ ജഗത് പറഞ്ഞു.

farooq college Jio Baby IFFK 2023