/kalakaumudi/media/post_banners/046dbb58ed4fbd921ce0260fd3c97e234c3639016dc7a7ea6351a04d58a3d4cf.jpg)
കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ സാപ്പിയുടെ പിറന്നാള്‍ ആഘോഷമാക്കി താരകുടുംബം. പിറന്നാള്‍ ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സിദ്ദിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ദിഖാണ് പങ്കുവച്ചത്.
ഓരോ ദിവസം ചെല്ലുന്തോറും ചെറുപ്പമാകുന്ന സാപ്പിക്ക് പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു ഷഹീന്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചത്. സാപ്പിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഷഹീന്റെ ഭാര്യ ഡോ. അമൃത പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. സാപ്പിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ നിരവധി പേര്‍ എത്തിയിരുന്നു.
സലീം അഹമ്മദ് ചിത്രം പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ലോഗ്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ 'ശേഷം മൈക്കില്‍ ഫാത്തിമ'യാണ് ഷഹീന്‍ അവസാനം അഭിനയിച്ച ചിത്രം.
സിദ്ദിഖിന്റെതായി ഗരുഡനായിരുന്നു അവസാനം റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വക്കീല്‍ വേഷത്തിലെത്തുന്ന 'നേര്' ആണ് സിദ്ദീഖിന്റെ പുതിയ ചിത്രം.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">