/kalakaumudi/media/post_banners/0585ddcbe0c7688037dd1e109464a6ba3c6c9a48e6797e03bc71511c5b32747b.jpg)
കഴിഞ്ഞ ദിവസം ഗായിക അഭയ ഹിരണ്‍മയി പങ്കുവച്ച ചിത്രവും കുറിപ്പുമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്. വിവിധ ഇനത്തില്‍പ്പെട്ട തന്റെ വളര്‍ത്തു നായ്ക്കളെ ആരാധകര്‍ക്കു മുന്‍പില്‍ പരിചയപ്പെടുത്തിരിക്കുകയാണ് താരം. പതിമൂന്ന് നായ്ക്കളാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. നായ്ക്കള്‍ക്ക് ആഹാരം കൊടുക്കുന്നതിന്റെയും ഓരോ നായ്ക്കളെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള ചിത്രവുമാണ് അഭയ സമൂഹമാധ്യമത്തിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്.
'മനോഹരമായ നായകളെ സ്വന്തമാക്കാനുള്ള ഭാഗ്യം എപ്പോഴും എന്റെ ജീവിതത്തിലുണ്ടായിരുന്നു. അവര്‍ എന്നെ അവയുടെ രക്ഷിതാവായോ കൂട്ടുകാരിയായോ ഒക്കെ പരിഗണിക്കുന്നു. ഞാന്‍ ശരിക്കും ഭാഗ്യവതിയും അനുഗ്രഹിക്കപ്പെട്ടവളുമാണെന്നു തോന്നുകയാണ്. അല്ലെങ്കില്‍ എനിക്ക് ഈ നായകളെ കിട്ടില്ലല്ലോ. എന്റെ അന്ത്യശ്വാസം വരെ അവയെ പരിപാലിക്കാന്‍ അവസരം നല്‍കണമെന്ന് ഞാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുകയാണ്', എന്ന് അഭയ കുറിച്ചു.
ഹിയാഗോ, പുരുഷു, വീര, തങ്കപ്പന്‍, ചൂപ്പി, ഭൂഗ, മാഷ, മാത്തപ്പന്‍, കമീല, ശിവാജി, കുക്കി, ലൂസി, കല്യാണി എന്നിങ്ങനെയാണ് അഭയ വളര്‍ത്തുനായകള്‍ക്ക് നല്‍കിയിരിക്കുന്ന പേരുകള്‍. താന്‍ വലിയ മൃഗസ്‌നേഹിയാണെന്നും ഏറ്റവും ഇഷ്ടം നായകളോടാണെന്നും മുന്‍പ് പലതവണ അഭയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. 12 വര്‍ഷമായി കൂടെയുണ്ടായിരുന്ന വളര്‍ത്തുനായയുടെ അപ്രതീക്ഷിത വിയോഗം അഭയയെ ഏറെ വേദനിപ്പിച്ചിരുന്നു.
" width="100%" height="411px" frameborder="0" allowfullscreen="allowfullscreen">