പാട്ടില്‍ മാത്രമല്ല ഫാഷനിലും തിളങ്ങി ഗായിക അമൃത സുരേഷ്

പുതിയ ലുക്കില്‍ അമൃത സുരേഷ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

author-image
Athira
New Update
പാട്ടില്‍ മാത്രമല്ല ഫാഷനിലും തിളങ്ങി ഗായിക അമൃത സുരേഷ്

പുതിയ ലുക്കില്‍ അമൃത സുരേഷ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. കറുപ്പ് നിറത്തിലുള്ള സ്ലീവ്ലെസ് വസ്ത്രത്തിണങ്ങുന്ന ഓപ്പണ്‍ ഹെയര്‍സ്‌റ്റൈലുമായാണ് അമൃത പ്രത്യക്ഷപ്പെട്ടത്. മിനിമല്‍ മേക്കപ്പും ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും സിംപിള്‍ ഐ മേക്കപ്പും അമൃത സുരേഷിനെ കൂടുതല്‍ സുന്ദരിയാക്കി.

സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റ് വികാസ് വികെഎസ് ആണ് അമൃതയെ ഒരുക്കിയത്. നിഖില്‍ വികെഎസ് ഹെയര്‍സ്‌റ്റൈല്‍ ചെയ്തു. ജോബോയ് അഗസ്റ്റിന്‍ ആണ് അമൃതയുടെ സ്‌റ്റൈലിസ്റ്റ്. റിജില്‍ കെഎല്‍ ചിത്രങ്ങള്‍ പകര്‍ത്തി.

മുന്‍പും അമൃത സുരേഷിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അമൃതയ്ക്ക് നാടന്‍ ലുക്കും മോഡേണ്‍ ലുക്കും ഒരുപോലെ ഇണങ്ങുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

 

 

 

 

celebrity news Latest News