നിയമപരമായി വിവാഹമോചനം നേടി ഗായകന്‍ യോ യോ ഹണി സിങ്ങ്; ഒത്ത്തീര്‍പ്പായതോടെ പീഡനപരാതി പിന്‍വലിച്ച് ഭാര്യ

ഗായകന്‍ യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തല്‍വാറും നിയമപരമായി വിവാഹമോചിതരായി. ശാലിനി ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയിരുന്നു.

author-image
Web Desk
New Update
നിയമപരമായി വിവാഹമോചനം നേടി ഗായകന്‍ യോ യോ ഹണി സിങ്ങ്; ഒത്ത്തീര്‍പ്പായതോടെ പീഡനപരാതി പിന്‍വലിച്ച് ഭാര്യ

മുംബൈ: ഗായകന്‍ യോ യോ ഹണി സിങ്ങും ഭാര്യ ശാലിനി തല്‍വാറും നിയമപരമായി വിവാഹമോചിതരായി. ശാലിനി ഇയാള്‍ക്കെതിരെ പീഡനപരാതി നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും ഒത്തുതീര്‍പ്പിലെത്തിയതോടെ ശാലിനി പരാതി പിന്‍വലിച്ചു. ഇതിന് പിന്നാലെയാണ് ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞത്. 13 വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരുടെയും വേര്‍പിരിയല്‍. 2021ല്‍ ശാലിനി കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതിലായിരുന്നു ഹണിസിങ്ങിനെതിരെ ഗാര്‍ഹികപീഡനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഹണി സിങ് തന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും അയാള്‍ക്ക് പരസ്ത്രീബന്ധമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ശാലിനി തല്‍വാര്‍ പരാതി നല്‍കിയത്. വിവാഹ മോതിരം ധരിക്കാറില്ലെന്നും വിവാഹ ചിത്രം പോസ്റ്റ് ചെയ്തതിന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ശാലിനി ആരോപിച്ചു. 20 കോടി രൂപയാണ് ശാലിനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. 1 കോടി രൂപ ഹണി സിങ് ശാലിനിക്കു നല്‍കിയെന്നു റിപ്പോര്‍ട്ട് പുറത്തുവന്നെങ്കിലും ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നുമില്ല.

ഹണി സിങ്ങ് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി സംഗീതലോകത്തു നിന്നു വിട്ടുനിന്നിരുന്നതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഗംഭീര തിരിച്ചു വരവ് നടത്തുകയും തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കുകയും ചെയ്തു. സംഗീതലോകത്ത് ഉന്നതിയില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പുറത്തുവരുന്നത്.

 

Latest News movie news