''ശ്രീ മുത്തപ്പൻ'' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്ന ബാലതാരമാണ് പൃഥ്വി രാജീവൻ. ഒപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു

author-image
Greeshma Rakesh
New Update
''ശ്രീ മുത്തപ്പൻ'' ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മണിക്കുട്ടൻ, മധുപാൽ, ജോയ് മാത്യു, ബാബു അന്നൂർ, ഷെഫ് നളൻ, അനീഷ് പിള്ള, മുൻഷി രഞ്ജിത്, മീര നായർ, അല എസ്. നയന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ''ശ്രീ മുത്തപ്പൻ'' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.പ്രതിഥി ഹൗസ് ക്രിയേഷൻസിന്റെ ബാനറിൽ അനീഷ് പിള്ള നിർമ്മിക്കുന്ന ഈ ചിത്രത്തിലൂടെ പരിചയപ്പെടുത്തുന്ന ബാലതാരമാണ് പൃഥ്വി രാജീവൻ. ഒപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

ആദ്യമായിട്ടാണ് ശ്രീ മുത്തപ്പൻ ചരിതം അഭ്രപാളികളിൽ എത്തുന്നത്. പൗരാണിക കാലം മുതലേ ഉത്തര മലബാറിൽ ജാതീയമായും തൊഴിൽപരമായും അടിച്ചമർത്തപ്പെട്ടിരുന്ന കീഴാളജനതയുടെ പോരാട്ട നായകനും, കൺകണ്ട ദൈവവുമായ ശ്രീമുത്തപ്പന്റെ പുരാവൃത്തമാണ് ഈ സിനിമ.

 

പ്രകൃതിയേയും മനുഷ്യനേയും പൊന്നു പോലെ സ്നേഹിച്ച ഉത്തരമലബാറിന്റെ സ്വന്തം ദൈവസങ്കല്പമാണ് ഈ ചിത്രത്തിലൂടെ ഉരുത്തിരിയുന്നത്.കുന്നത്തൂർ, പറശ്ശിനിക്കടവ് തുടങ്ങി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്.

തിരക്കഥ-ബിജു കെ ചുഴലി,ചന്ദ്രൻ നരിക്കോട്,ഛായാഗ്രഹണം-റെജി ജോസഫ്,എഡിറ്റിങ്- രാജേഷ് ടി വി,സംഗീതം-രമേഷ് നാരായൺ,ഗാനരചന-മുയ്യം രാജൻ,ആർട്ട്-മധു വെള്ളാവ്,മേക്കപ്പ്-വിജേഷ്,പിയൂഷ് പുരുഷു,
പ്രൊഡക്ഷൻ എക്‌സ്‌ക്യുട്ടിവ്- വിനോദ്കുമാർ കയ്യം,ചമയം-ബാലചന്ദ്രൻ പുതുക്കുടി,കോറിയോഗ്രാഫി- സന്തോഷ്‌ കരിപ്പാൽ,സ്റ്റിൽസ്-വിനോദ് പ്ലാത്തോട്ടം,രാജേഷ് കാഞ്ഞിരങ്ങാട്,പരസ്യകല-എംപീസ്, വിതരണം-കാമധേനു,ആശയം-പി പി ബാലകൃഷ്ണൻ പെരുവണ്ണാൻ,പി ആർ ഒ-എ എസ് ദിനേശ്.

manikkuttan first look poster sree muthappan movie news