/kalakaumudi/media/post_banners/ff55b080e22b1cfd851a95c7780423160d8cc9a50c035417d54b95850d49462f.jpg)
കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്റ്റണ്ട് ഡയറക്ടറും നടനുമായ ജോളി ബാസ്റ്റിന്‍ (53) അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജോളി ബാസ്റ്റിനെ വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സ്റ്റണ്ട് നടന്മാരുടെ കര്‍ണാടക സംഘടനയില്‍ താരം അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാസ്റ്റര്‍ പീസ്, അങ്കമാലി ഡയറീസ്, കമ്മട്ടിപാടം, ഓപ്പറേഷന്‍ ജാവ, ന്നാ താന്‍ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിലും ഫൈറ്റ് മാസ്റ്റര്‍ ആയിരുന്നു ജോളി. സൈലന്‍സ് എന്ന ചിത്രത്തില്‍ വില്ലന്‍ വേഷത്തിലും ജോളി ബാസ്റ്റിന്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി പഞ്ചാബി സിനിമകളിലും ഏറെനാള്‍ സ്റ്റണ്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ബൈക്ക് സ്റ്റണ്ടിലൂടെയാണ് ജോളി സിനിമയിലെത്തുന്നത്. കന്നഡയിലെ പ്രമുഖ നടന്‍ രവിചന്ദ്രന്റെ സിനിമകളില്‍ ബൈക്ക് സ്റ്റണ്ടുകളില്‍ ജോളി ബാസ്റ്റിന്‍ ബോഡി ഡബിള്‍ ചെയ്യാറുണ്ട്. 400 ചിത്രങ്ങളില്‍ അധികം വിവിധ ഭാഷകളിലായി സ്റ്റണ്ട് ഡയറക്ടറായിട്ടുണ്ട്. സംസ്‌കാര ചടങ്ങുകള്‍ വെള്ളിയാഴ്ച്ച ബംഗളൂരുവില്‍ നടക്കും.