ഔസേപ്പച്ചന്റെ അതിഥിയായി സുരേഷ് ഗോപി; ഒപ്പം മനോഹരമായ പാട്ടും; വീഡിയോ വൈറല്‍

By web desk.07 12 2023

imran-azhar

 

കൊച്ചി: സംഗീത സംവിധായകന്‍ ഔസേപ്പച്ചന്റെയും നടന്‍ സുരേഷ് ഗോപിയുടെയും മനോഹരമായൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ്യ മാധ്യമത്തില്‍ വൈറലാകുന്നത്. കഴിഞ്ഞ ദിവസം ഔസേപ്പച്ചന്റെ വീട്ടില്‍ അതിഥിയായി എത്തിയതായിരുന്നു സുരേഷ് ഗോപി. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെ പാട്ടു പാടുന്നതാണ് വീഡിയോ.

 

ഔസേപ്പച്ചന്‍ ഈണമൊരുക്കി കെ.ജെ.യേശുദാസ് ആലപിച്ച 'ഉണ്ണികളേ ഒരു കഥ പറയാം' എന്ന ഗാനമാണ് പാടിയത്. 43 സെക്കന്റ് മാത്രമുള്ള വീഡിയോ വൈറലായതിന് പിന്നാലെ നിരവധി ആരാധകരാണ് പ്രതികരണങ്ങള്‍ അറിയിച്ച് രംഗത്തെത്തിയത്.

 

 

OTHER SECTIONS