സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു

വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന്‍ ജനുവരി 20നും. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും മറ്റ് പരിപാടികള്‍ നടക്കുക.

author-image
Greeshma Rakesh
New Update
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകുന്നു

സുരേഷ് ഗോപിയുടെ മൂത്ത മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ശ്രേയസ് മോഹനാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടില്‍വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.വിവാഹം ജനുവരി 17ന് ഗുരുവായൂരില്‍ വച്ച് നടക്കും. റിസപ്ഷന്‍ ജനുവരി 20നും. തിരുവന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍വച്ചാകും മറ്റ് പരിപാടികള്‍ നടക്കുക.

ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാലയില്‍നിന്നുമാണ് ഭാഗ്യ ബിരുദം പൂര്‍ത്തിയാക്കിയത്.യുബിസി സൗഡെര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലായിരുന്നു പഠനം.

സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്‌നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.

Celebrity Wedding Bhagya Suresh Suresh Gopi Malayalam Movie News