'അവിശ്വസനീയമായ പ്രഭാവലയം': നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ചയുടെ അനുഭവം പങ്കുവച്ച് മാധവ് സുരേഷ്

പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു മാധവ് ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

author-image
Greeshma Rakesh
New Update
'അവിശ്വസനീയമായ പ്രഭാവലയം': നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ചയുടെ അനുഭവം പങ്കുവച്ച് മാധവ് സുരേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടികാഴ്ച്ചയുടെ അനുഭവം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൻ മാധവ്.പ്രധാനമന്ത്രിയുടെ അവിശ്വസനീയമായ പ്രഭാവലയത്തിനു മുന്നിൽ നിൽക്കാൻ കഴിഞ്ഞത് ആവേശകരമായ അനുഭവമായിരുന്നുവെന്ന് നരേന്ദ്ര മോദിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചു മാധവ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ ദിവസം തൃശൂരിൽ മഹിളാമോർച്ച സംഘടിപ്പിച്ച സ്ത്രീസംഗമത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി കേരളത്തിൽ എത്തിയിരുന്നു. റോഡ് ഷോയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനൊപ്പം പങ്കെടുത്ത സുരേഷ്‌ഗോപി പിന്നീട് ഇളയമകൾ ഭാവ്നിക്കും മകൻ മാധവിനുമൊപ്പം നരേന്ദ്ര മോദിയെ സന്ദർശിക്കാനെത്തിയിരുന്നു.മക്കളോടൊപ്പം മോദിയെ സന്ദർശിച്ച ചിത്രങ്ങൾ സുരേഷ് ഗോപിയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്.

സുരേഷ് ഗോപിയുടെ നാല് മക്കളിൽ ഇളയ ആളാണ് മാധവ്. ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയിൽ അതിഥി വേഷത്തിലാണ് മാധവ് അഭിനയത്തേയ്ക്ക് കടന്നുവന്നത്. വിന്‍സന്റ് സെൽവ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലൂടെ നായകനാകുന്നു. സിനിമ അടുത്ത വർഷം തിയറ്ററുകളിലെത്തും. കൂടാതെ അച്ഛൻ സുരേഷ് ഗോപിക്കൊപ്പം ‘ജെഎസ്കെ’ എന്ന ചിത്രത്തിലും മാധവ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

നേരത്തേ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ക്ഷണിക്കാൻ സുരേഷ് ഗോപി പ്രധാനമന്ത്രിയെ സന്ദർശിച്ചിരുന്നു. ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം ഡൽഹിയിലെത്തിയാണ് അന്ന് ക്ഷണക്കത്ത് നൽകിയത്. താമര രൂപത്തിലുള്ള ഒരു ആറന്മുളക്കണ്ണാടിയും സുരേഷ് ഗോപിയുടെ കുടുംബം പ്രധാനമന്ത്രിക്കു സമ്മാനിച്ചിരുന്നു.

thrissur madhav suresh Suresh Gopi narendra modi BJP