ഹൃദയം കീഴടക്കിയ എന്റെ ഓമനയ്ക്ക് അഭിനന്ദനങ്ങള്‍! കാതലിനെ പുകഴ്ത്തി സൂര്യ

By Web Desk.27 11 2023

imran-azhar

 

 


മികച്ച അഭിപ്രായവും കളക്ഷനും സ്വന്തമാക്കി മുന്നേറുകയാണ് മമ്മൂട്ടി ചിത്രം കാതല്‍ ദ കോര്‍. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധേയനായ ജിയോ ബേബി ഒരുക്കിയ ചിത്രം വേറിട്ട ചിത്രം എന്ന അഭിപ്രായമാണ് നേടുന്നത്. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളിലും ചിത്രം ഏറെ ചര്‍ച്ചയാകുന്നുണ്ട്.

 

ഇപ്പോഴിതാ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സൂര്യ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നു. കാതലില്‍ ഓമന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഭാര്യ ജ്യോതികയെയും സൂര്യ പ്രത്യേകമായി അഭിനന്ദിക്കുന്നു. സൂര്യയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ നിന്ന്.

 

സുന്ദര മനസ്സുകള്‍ ഒരുമിക്കുമ്പോള്‍ കാതല്‍ ദ കോര്‍ പോലുള്ള ചിത്രങ്ങള്‍ ലഭിക്കും. എത്ര പുരോഗമനപരമായ ചിത്രം! ടീമിന് അഭിനന്ദനങ്ങള്‍. നല്ല സിനിമയോടുള്ള ഇഷ്ടത്തിനും ഞങ്ങളെയെല്ലാം പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിനു നന്ദി.

 

ജിയോ ബേബി താങ്കളുടെ നിശബ്ദമായ ഷോട്ടുകള്‍ പോലും വാചാലമാകുന്നതുപോലെ തോന്നി. ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയ തിരക്കഥാകൃത്തുക്കളായ പോള്‍സണും ആദര്‍ശിനും നന്ദി. പിന്നെ എല്ലാ ഹൃദയങ്ങളും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. സൂര്യ കുറിച്ചു.

 

മമ്മൂട്ടി, ജ്യോതിക, ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങള്‍ കാതലില്‍ അഭിനയിക്കുന്നു.

 

 


ഗോവയില്‍ നടന്ന ഐഎഫ്എഫ്‌ഐയില്‍ കാതല്‍ പ്രദര്‍ശിപ്പിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും ചിത്രം മലയാളം സിനിമ ടുഡേ വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

 

കാതലിന്റെ തിരക്കഥ ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയുമാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ജോര്‍ജ് സെബാസ്റ്റ്യന്‍. ഛായാഗ്രഹണം സാലു കെ. തോമസ്, എഡിറ്റിങ് ഫ്രാന്‍സിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് ഷാജി നടുവില്‍.

 

ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊടുത്താസ്സ്, സൗണ്ട് ഡിസൈന്‍ ടോണി ബാബു MPSE, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറാ സനീഷ്, മേക്ക് അപ്പ് അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍ ആന്റണി സ്റ്റീഫന്‍.

 

 

 

OTHER SECTIONS