'ഒഡെല 2'ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു

സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്

author-image
Greeshma Rakesh
New Update
'ഒഡെല 2'ൽ തമന്ന നായിക; കാശിയിൽ ചിത്രീകരണം ആരംഭിച്ചു

 

2022 ൽ ഡയറക്ട് ഒറ്റിറ്റി റിലീസിനെത്തിയ ഒഡെല റെയിൽവേ സ്റ്റേഷൻ ബ്രഹ്മാണ്ഡ ഹിറ്റായി മാറിയിരുന്നു. സമ്പത് നന്ദിയുടെ രചനയിൽ അശോക് തേജ സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.

ഒഡെല 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കഥ കൊണ്ടും മികച്ച അഭിനേതാക്കളും ടെക്‌നീഷ്യൻസ് കൊണ്ടും സമ്പന്നമാവുകയാണ്.ഒഡെല 2ൽ തമന്ന ഭാട്ടിയ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രം മറ്റ് ഭാഷകളിലും റിലീസിനായി ഒരുങ്ങുകയാണ്. മധു ക്രിയേഷൻസിന്റെയും സമ്പത് നന്ദി ടീം വർക്സിന്റെ ബാനറിൽ ഡി മധു, സമ്പത് നന്ദി ചേർന്ന് നിർമിക്കുന്ന ചിത്രം അശോക് തേജ സംവിധാനം ചെയ്യുന്നു.

 

കാശിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇന്ന് ആരംഭിക്കും. ദുഷ്ട ശക്തികളിൽ നിന്ന് ഗ്രാമത്തെ രക്ഷിക്കുന്ന ഒഡെല മല്ലന സ്വാമി എന്ന രക്ഷകന്റെയും കഥയാണ് സിനിമ സംസാരിക്കുന്നത്.ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചു. ശിവ ഭഗവാന്റെ തൃശൂലം ആണ് പോസ്റ്ററിൽ കാണപ്പെടുന്നത്. ആത്മീയമായ ഒരു പോസ്റ്ററാണ് വൈറലാകുന്നത്.

ഹെബാ പട്ടെലും വശിഷ്ട എൻ സിംഹയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിൽ വിഎഫ്എക്‌സ് പ്രധാനമായി മാറും. മികച്ച ടെക്‌നീഷ്യൻസ് ഉൾപ്പെടെ ഒഡെല 2ൽ ഭാഗമാകും. യുവ, നാഗ മഹേഷ്, വംശി, ഗഗൻ വിഹാരി, സുരേന്ദർ റെഡ്ഢി, ഭുപാൽ, പൂജ റെഡി എന്നിവരാണ് മറ്റ് താരങ്ങൾ.ക്യാമറ - സൗന്ദർ രാജൻ എസ്, മ്യുസിക്ക് - അജനീഷ് ലോക്നാഥ്, ആർട്ട് ഡയറക്ടർ - രാജീവ് നായർ , പി ആർ ഒ - ശബരി

movie news thriller odela 2 tamannaah bhatia