തമിഴ് താരം അശോക് സെല്‍വന്‍ വിവാഹിതനായി; വധു കീര്‍ത്തി പാണ്ഡ്യന്‍

By Greeshma Rakesh.13 09 2023

imran-azhar

 

 

തമിഴ് നടന്‍ അശോക് സെല്‍വന്‍ വിവാഹിതനായി. നടനും നിര്‍മ്മാതാവുമായ അരുണ്‍ പാണ്ഡ്യന്റെ മകള്‍ കീര്‍ത്തി പാണ്ഡ്യയാണ് വധു. കീര്‍ത്തിയുടെ ജന്മനാടായ തിരുനല്‍വേലിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങായിരുന്നു.

 

സേതു അമ്മാള്‍ ഫാമിലായിരുന്നു വിവാദ ചടങ്ങുകള്‍ നടന്നത്. സെപ്റ്റംബര്‍ 17ന് ചെന്നൈയില്‍ സിനിമാ ലോകത്തെ സുഹൃത്തുക്കള്‍ക്കായി സത്കാര വിരുന്ന് സംഘടിപ്പിക്കും.

 

'ചുവന്ന നിറമുള്ള വെള്ളം പോലെ എന്റെ ഹൃദയത്തില്‍ നിറയെ പ്രണയമാണ് ഇപ്പോള്‍'- വിവാഹ ചിത്രം പങ്കുവച്ചുകൊണ്ട് അശോക് സെല്‍വന്‍ കുറിച്ചതിങ്ങനെ. പോസ്റ്റിന് താഴെ മഞ്ജിമാ മോഹന്‍, മിഥില പാക്കര്‍, ദര്‍ശന്‍, നിഖി വിമല്‍, റിതു വര്‍മ, അദിതി ബാലന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ആശംസകളുമായി എത്തിയിട്ടുണ്ട്.പോര്‍ തൊഴിലില്‍ എന്ന സിനിമയിലൂടെയാണ് അശോക് സെല്‍വന്‍ മലയാളികള്‍ക്ക്  പ്രിയങ്കരനായി മാറിയത്.

 

 

OTHER SECTIONS