/kalakaumudi/media/post_banners/7133c8e34e08e742fa22cc4f08166c0abe9e2b5a43d662bd4a71821548777d10.jpg)
മധുര: തമിഴ് നടന്‍ മോഹനെ (60) റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കമലഹസന്റെ അപൂര്‍വ സഹോദരങ്ങള്‍ (1989) എന്ന സിനിമയിലൂടെയാണ് മോഹന്‍ ശ്രദ്ധേയനായത്.
കോമഡി കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തിരുന്നത്.
അപൂര്‍വ സഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ അപ്പു എന്ന കഥാപാത്രമാണ് മോഹന്‍ ചെയ്തത്.
നാന്‍ കടവുള്‍, അതിശയ മനിതര്‍കള്‍, തുടങ്ങിയ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ചെയ്തു. ജൂലൈ 31നാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.
നാട്ടുകാര്‍ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ദിവസങ്ങള്‍ക്ക് ശേഷമാണ് മരിച്ചത് മോഹന്‍ ആണെന്ന് തിരിച്ചറിയുന്നത്.