/kalakaumudi/media/post_banners/a73a8964c459941058d72b2053ebc18d0b88c7905964be0eda587c9aa90fb79f.jpg)
കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ കൊച്ചി കാക്കനാടുള്ള വീട്ടിലെത്തി അനുശോചനമറിയിച്ച് നടന്‍ സൂര്യ. കുറേ സമയം സിദ്ദിഖിന്റെ കുടുംബത്തോടൊപ്പം ചിലവഴിച്ചതിന് ശേഷമാണ് സൂര്യ മടങ്ങിയത്.
നിര്‍മാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പമുണ്ടായിരുന്നു. ഫ്രണ്ട്‌സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയും സൂര്യയുമാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്.
ഈ സിനിമയിലെ കഥാപാത്രം നടന് ഒരു തിരിച്ചുവരവിന് വഴിയൊരുക്കിയിരുന്നു. പല കാരണങ്ങളാല്‍ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് ഫ്രണ്ട്‌സ് എന്ന ചിത്രമെന്നും സൂര്യ കുറിച്ചിരുന്നു.
'ചെറിയ സീനില്‍ പോലും ഒരു മടിയും കൂടാതെ അഭിനന്ദിച്ച സംവിധായകനാണ് സിദ്ദിഖ് സാര്‍. അദ്ദേഹം എപ്പോഴും പ്രോത്സാഹിപ്പിച്ചിരുന്നു. ചിത്രീകരണത്തിലായാലും എഡിറ്റിംഗിലായാലും എന്റെ പ്രകടനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഉടന്‍ അറിയിക്കും.
സിനിമാ നിര്‍മ്മാണ പ്രക്രിയയെ സ്‌നേഹിക്കാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാനുള്ള അനുഭവങ്ങള്‍ അദ്ദേഹം സമ്മാനിച്ചു.
എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. ഞാന്‍ അദ്ദേഹത്തെ കാണുമ്പോഴെല്ലാം എന്റെ കുടുംബത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും അദ്ദേഹം എന്നോട് ചോദിക്കാറുണ്ടായിരുന്നു'- സൂര്യ കുറിച്ചു.
ഒരു നടനെന്ന നിലയില്‍ എന്നില്‍ വിശ്വസിച്ചതിനും ഒപ്പം നിന്നതിനും ഞാന്‍ അദ്ദേഹത്തോട് വളരെ കടപ്പെട്ടിരിക്കുന്നു. ഞാന്‍ ഒരുപാട് മിസ്സ് ചെയ്യും. നിങ്ങളുടെ വേര്‍പാടില്‍ ഹൃദയം തകര്‍ന്ന കുടുംബത്തിന്റെ വേദനയില്‍ ഞാനും പങ്കുചേരുന്നു.
അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിങ്ങളുടെ ഓര്‍മ്മകള്‍ എന്റെ ജീവിതത്തില്‍ സൂക്ഷിക്കുമെന്ന്
സൂര്യ പറഞ്ഞു.
" width="100%" height="411" frameborder="0" allowfullscreen="allowfullscreen">