'സൂര്യപുത്ര കര്‍ണ' ടീസര്‍ പുറത്ത്

ബ്രഹ്മാണ്ഡ മേക്കിങ്ങില്‍ ഒരുക്കിയ യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നു.

author-image
Web Desk
New Update
'സൂര്യപുത്ര കര്‍ണ' ടീസര്‍ പുറത്ത്

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍എസ്. വിമല്‍ സംവിധാനം ചെയ്ത് ചിയാന്‍ വിക്രമം നായകനായെത്തുന്ന സൂര്യപുത്ര കര്‍ണയുടെ ടീസര്‍ പുറത്തിറങ്ങി. മഹാഭാരതത്തിലെ കര്‍ണനെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന.

ബ്രഹ്മാണ്ഡ മേക്കിങ്ങില്‍ ഒരുക്കിയ യുദ്ധ രംഗമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. കര്‍ണന്‍ ലുക്കില്‍ ചിയാന്‍ വിക്രവും പ്രത്യക്ഷപ്പെടുന്നു.

ആര്‍.എസ്. വിമല്‍ പൃഥ്വിരാജിനെ നായകനാക്കി 2018ല്‍ പ്രഖ്യാപിച്ച ചിത്രമാണ് കര്‍ണന്‍. പിന്നീട് വിക്രത്തെ നായകനാക്കി മലയാളത്തിലും തമിഴിലും ഹിന്ദിയിലും കര്‍ണന്‍ ഒരുക്കുന്നുവെന്ന് വിമല്‍ അറിയിച്ചു. വിക്രത്തിന്റെ പിറന്നാള്‍ ദിനം പ്രത്യേക ടീസറും പുറത്തിറക്കിയിരുന്നു.

റാമോജി റാവോ ഫിലിം സിറ്റിയില്‍ സിനിമയ്ക്കുള്ള സെറ്റ് തയാറാക്കി ചിത്രീകണത്തിനൊരുങ്ങുന്ന വിഡിയോ ആയിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്. അന്ന് ന്യൂയോര്‍ക്ക് ആസ്ഥാനമായ യുണൈറ്റഡ് ഫിലിം കിങ്ഡം ആണ് നിര്‍മാതാക്കളെന്നും വെളിപ്പെടുത്തിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 300 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.

32 ഭാഷകളില്‍ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡില്‍ നിന്നുളള താരങ്ങളും ഹോളിവുഡ് ടെക്‌നീഷ്യന്‍സും സിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ennu ninte moideen rs vimal suryaputra karna karna movie karna vikram actor vikram chiyan vikram