/kalakaumudi/media/post_banners/818016b87a11c4c6b10e440de90488b167764adfa6f3767814ce2f9e7a3fb1e3.jpg)
വിജയ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെങ്കട് പ്രഭു ചിത്രംത്തിന്റെ ചിത്രീകരണം തുടങ്ങി. ചിത്രംത്തിന്റെ പൂജ ചെന്നെെയിൽ ഒക്ടോബർ രണ്ടിനു നടന്നു .'ദളപതി 68' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയാണ്. ചിത്രത്തിന്റെ രചനയും വെങ്കട് പ്രഭുവും.
എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്. പ്രഭുദേവ, മോഹൻ, പ്രശാന്ത് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരങ്ങൾ. മീനാക്ഷി ചൗധരിയാകും നായികയെന്നും സൂചനകളുണ്ട്. ചിത്രത്തിലെ താരങ്ങളെക്കുറിച്ചുള്ള വിവരങ്ങളും മറ്റ് അപ്ഡേറ്റുകളുടെ ലിയോയുടെ റിലീസിന് ശേഷം പ്രഖ്യാപിക്കുമെന്ന് വെങ്കട് പ്രഭു അറിയിച്ചു.
അതേസമയം, വിജയ്- ലോകേഷ് ചിത്രം ലിയോ റിലീസിന് ഒരുങ്ങുകയാണ്. അർജുൻ, മിഷ്കിൻ, സഞ്ജയ് ദത്ത്, തൃഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.