സിനിമകളുടെ ക്ലാരിറ്റി നഷ്ടപ്പെടാതെ പ്രേക്ഷകരിലേക്ക് എത്തിച്ചു; അഭിലാഷ് കുഞ്ഞൂഞ്ഞിനെ മലയാള സിനിമ മറക്കില്ല

മുക്കം അഭിലാഷ് തിയറ്റര്‍ ഉടമയും തിയറ്റര്‍ രംഗത്തെ പ്രമുഖനുമായ അഭിലാഷ് കുഞ്ഞൂഞ്ഞ് എന്ന കെ.ഒ. ജോസഫ് മലബാറിലെ സിനിമ ആസ്വാദകരുടെ ഓര്‍മ്മയായി.

author-image
Athira
New Update
സിനിമകളുടെ ക്ലാരിറ്റി നഷ്ടപ്പെടാതെ പ്രേക്ഷകരിലേക്ക് എത്തിച്ചു; അഭിലാഷ് കുഞ്ഞൂഞ്ഞിനെ മലയാള സിനിമ മറക്കില്ല

കോഴിക്കോട്; മുക്കം അഭിലാഷ് തിയറ്റര്‍ ഉടമയും തിയറ്റര്‍ രംഗത്തെ പ്രമുഖനുമായ അഭിലാഷ് കുഞ്ഞൂഞ്ഞ് എന്ന കെ.ഒ. ജോസഫ് മലബാറിലെ സിനിമ ആസ്വാദകരുടെ ഓര്‍മ്മയായി. തൃശൂരിലെ തീയറ്ററില്‍ കാല്‍വഴുതി വീണാണ് മരണം. കോഴിക്കോട് മുക്കം സ്വദേശിയായ ജോസഫ് സിനിമ ആസ്വാദകരുടെ പ്രിയപ്പെട്ടതായിരുന്നു. പ്രൊജക്ഷന്‍, ശബ്ദവിന്യാസം എന്നിവയില്‍ ഒട്ടും വിട്ടുവീഴ്ച കൂടാതെയാണ് സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

3ഡി 4കെ, ഡോള്‍ബി അറ്റ്‌മോസ് സിനിമകള്‍ ഏറെ പൂര്‍ണതയോടും ക്ലാരിറ്റിയോടുമാണ് സിനിമ ആസ്വാദകരുടെ മുന്നിലെത്തിച്ചത്. മുക്കത്ത് അഭിലാഷ് തീയറ്ററിലൂടെയാണ് കെ.ഒ. ജോസഫ് തിയറ്റര്‍ രംഗത്ത് തുടക്കം കുറിച്ചത്. പിന്നീട് കോഴിക്കോട് നഗരത്തിലെ കോറണേഷന്‍ മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍, റോസ് തീയറ്ററുകള്‍ എന്നിവയിലായി എട്ടോളം സ്‌ക്രീനുകള്‍ സ്ഥാപിച്ചു.

Latest News movie news movie updates