ടൈഗര്‍ 3 ഇനി ഒടിടിയില്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ടൈഗര്‍ 3' ഇനി ഒടിടിയിലെത്തും. തീയറ്ററുകളില്‍ വന്‍ ഹിറ്റായ ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു.

author-image
anu
New Update
ടൈഗര്‍ 3 ഇനി ഒടിടിയില്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം 'ടൈഗര്‍ 3' ഇനി ഒടിടിയിലെത്തും. തീയറ്ററുകളില്‍ വന്‍ ഹിറ്റായ ചിത്രത്തിന്റെ ഒടിടി റിലീസും പ്രഖ്യാപിച്ചു. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഡിസംബര്‍ 31ന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

സല്‍മാന്‍ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 484.17 കോടി രൂപയാണ് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്. മനീഷ് ശര്‍മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൈഗര്‍ 3 ഒരു ആക്ഷന്‍ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ഇതുവരെ ഇന്ത്യയില്‍ നിന്ന് മാത്രം 354.05 കോടി രൂപയാണ് ചിത്രം നേടിയത്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതും ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നതും സിനിമയെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ചിത്രത്തിലെ സ്‌പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാന്‍ ഖാന്‍ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

 

Latest News movie news