/kalakaumudi/media/post_banners/b156d560d1367bce7f01fb0a3d958d89aebf618716547f5b8e70949305e85302.jpg)
ടൊവിനോ തോമസ് നായകനായി എത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ത്രില്ലര്‍ ചിത്രത്തിന്റെ ഫസ്സ് ഗ്ലാന്‍സ് പുറത്തിറക്കി. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുറ്റാന്വേഷണ ചിത്രമാണിത്.
ഡാര്‍വിന്‍ കുര്യാക്കോസിന്റെ സംവിധാനത്തില്‍ തിയേറ്റര്‍ ഒഫ് ഡ്രീംസും സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ടോവിനോയ്‌ക്കൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാപ്പയ്ക്കു ശേഷം തിയറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ് ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിയേറ്റര്‍ ഒഫ് ഡ്രീംസ് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത്.
വമ്പന്‍ ബജറ്റിലൊരുങ്ങുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ടൊവിനോയുടെ കരിയറിലെ തന്നെ വലിയ പ്രൊജക്റ്റുകളിലൊന്നാണ്. ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിന്റെ തിരക്കഥ സംഭാഷണം ജിനു വി എബ്രാഹാം എഴുതുന്നു. എഴുപതോളം താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.
പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി, അന്വേഷകരുടെ കഥയാണ് ചിത്രം പറയുന്നത്. ഗൗതം ശങ്കര്‍ ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ് സൈജു ശ്രീധര്‍, കലാ സംവിധാനം ദിലീപ് നാഥ്,
കോസ്റ്റ്യുംസ് സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പി ആര്‍ ഒ ശബരി.