/kalakaumudi/media/post_banners/5cea31d9559d5fbcf645d8a1086d091bb7b431b09b875d7f861cba979ccd247f.jpg)
ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറത്തിറക്കി. യുവതിയുടെ മരണം അന്വേഷിക്കാന്‍ എസ് ഐ ആനന്ദ് നാരായണനും നാലു പേരടങ്ങുന്ന സംഘവും എത്തുന്നു. ആകാംക്ഷ ജനിപ്പിക്കുന്ന സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. പതിവ് ഇന്‍വെസ്റ്റിഗേഷന്‍ ഫോര്‍മുലയില്‍ നിന്ന് മാറി അന്വേഷകരുടെ കഥ പറയുന്ന സിനിമയാണ് അന്വേഷിപ്പിന്‍ കണ്ടെത്തും.
തിയേറ്റര്‍ ഒഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ക്കൊപ്പം സരിഗമയുടെ ബാനറില്‍ വിക്രം മെഹ്‌റയും സിദ്ധാര്‍ഥ് ആനന്ദ് കുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ഫെബ്രുവരി 9 ന് തിയേറ്ററുകളിലെത്തും. ജിനു വി എബ്രഹാം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ച ചിത്രം തിയേറ്റര്‍ ഒഫ് ഡ്രീംസാണ് പ്രദര്‍ശനത്തിനെത്തിക്കുന്നത്.
പോലീസ് യൂണിഫോമില്‍ ടൊവിനോ പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. പോസ്റ്ററിന് പിന്നാലെ സിനിമയുടെ ഇതിവൃത്തം സൂചിപ്പിക്കുന്ന ടീസറും എത്തി.
മാസ്സ് ഗെറ്റപ്പുകളൊന്നുമില്ലാതെ സാധാരണക്കാരനായ ഒരു പോലീസുകാരന്റെ ലുക്കിലാണ് ടൊവിനോയുടെ കഥാപാത്രമായ എസ് ഐ ആനന്ദ് എത്തുന്നത്. 2023 മാര്‍ച്ച് 5 ന് കോട്ടത്തായിരുന്നു സിനിമയുടെ ആദ്യഘട്ട ചിത്രീകരണം. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം ചിത്രീകരിച്ചത്.
കല്‍ക്കി, എസ്ര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ പോലീസ് വേഷത്തിലെത്തുന്ന അന്വേഷിപ്പിന്‍ കണ്ടെത്തും ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ പ്രൊജക്റ്റാണ്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കല്‍ തോമസും ചിത്രത്തില്‍ സുപ്രധാനമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഡ്വ. ഇല്ലിക്കല്‍ തോമസിന്റെ ആദ്യ ചിത്രമാണിത്.
ദക്ഷിണേന്ത്യയിലെ മികച്ച സംഗീത സംവിധായകരിലൊരാളായ സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. സിദ്ദിഖ്, ഹരിശ്രീ അശോകന്‍, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രാഹുല്‍ രാജഗോപാല്‍, ഇന്ദ്രന്‍സ്, സിദ്ദിഖ്, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, മധുപാല്‍, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശന്‍, സാദിഖ്, ബാബുരാജ്, അര്‍ത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ എഴുപതോളം മികച്ച താരങ്ങളും പുതുമുഖ നായികമാരും അഭിനയിക്കുന്നുണ്ട്.
ഛായാഗ്രഹണം ഗൗതം ശങ്കര്‍, ചിത്രസംയോജനം സൈജു ശ്രീധര്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് സജി കാട്ടാക്കട, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജു ജെ, പിആര്‍ഒ ശബരി.