/kalakaumudi/media/post_banners/b470d72d63a744d41e5e4112aae1042473e8064501ac4be2f8bb729de4b1133d.jpg)
കൊച്ചി: ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'നടികര്‍ തിലകത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഉടന്‍ പുറത്തുവിടുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
' 'നടികര്‍ തിലകം' സൃഷ്ടിക്കുന്നതിനുള്ള അവിശ്വസനീയമായ യാത്ര അവസാനിപ്പിക്കുമ്പോള്‍, ഈ പ്രോജക്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാ കലാകാരന്മാര്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ത്രസിപ്പിക്കുന്ന ഈ സാഹസിക യാത്ര ആരംഭിച്ചിട്ട് മൂന്ന് വര്‍ഷത്തിലേറെയായി. ദുബായ്, ഹൈദരാബാദ്, കാശ്മീര്‍, മൂന്നാര്‍, കൊച്ചി എന്നിങ്ങനെ 30 സ്ഥലങ്ങളിലായിരുന്നു ഷൂട്ട്. 100 ദിവസത്തിലധികം ആകര്‍ഷകമായ നിമിഷങ്ങള്‍ നിറഞ്ഞ ആറ് മാസങ്ങള്‍. ഈ യാത്രയില്‍ അപ്രതീക്ഷിതമായ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടു. അവ ഓരോന്നും ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവായി ഞങ്ങള്‍ സ്വീകരിക്കുന്നു' എന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
ലാല്‍ ജൂനിയര്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭാവന, ബാബു വര്‍ഗീസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: അനൂപ് സുന്ദര്‍, പി.ആര്‍.ഒ: ശബരി.