മകന്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമ്മയ്ക്കും ബിരുദാനന്തര ബിരുദം; സന്തോഷം പങ്കുവച്ച് അക്ഷയ്കുമാര്‍

ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി നടി ട്വിങ്കിള്‍ ഖന്ന. 50 ാം വയസില്‍ ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്.

author-image
anu
New Update
മകന്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമ്മയ്ക്കും ബിരുദാനന്തര ബിരുദം; സന്തോഷം പങ്കുവച്ച് അക്ഷയ്കുമാര്‍

 

ലണ്ടന്‍: ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി നടി ട്വിങ്കിള്‍ ഖന്ന. 50 ാം വയസില്‍ ഫിക്ഷന്‍ റൈറ്റിംഗ് മാസ്റ്റര്‍ പ്രോഗ്രാമിലാണ് ട്വിങ്കിള്‍ ഖന്ന ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവും നടനുമായ അക്ഷയ് കുമാറിനൊപ്പം കോണ്‍വെക്കേഷന്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രം ട്വിങ്കിള്‍ ഖന്ന തന്നെ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. മകന്‍ പഠിക്കുന്ന സര്‍വകലാശാലയില്‍ നിന്നു തന്നെയാണ് അമ്മയും ഈ നേട്ടം കൈവരിച്ചത്.

നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന 2022ലാണ് ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ പഠനത്തിനായി ചേര്‍ന്നത്. ഭാര്യയുടെ നേട്ടത്തില്‍ ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍ വികാരാധീനമായ പോസ്റ്റ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചിരുന്നു.

'രണ്ടു വര്‍ഷം മുമ്പ്, നീ വീണ്ടും പഠിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് ശരിക്കും സംശയിച്ചു. പക്ഷേ, വീടും എന്നെയും കുട്ടികളെയുമെല്ലാം ശ്രദ്ധിക്കുന്നതിനൊപ്പം മുഴുനീള വിദ്യാര്‍ത്ഥി ജീവിതം നീ കൈകാര്യം ചെയ്യാന്‍ തുടങ്ങിയത് മുതല്‍, ഒരു സൂപ്പര്‍ വുമണിനെ വിവാഹം കഴിച്ചുവെന്ന് ഞാന്‍ മനസിലാക്കി. ഇന്ന് നിന്റെ ബിരുദദാന വേളയില്‍, ടീന, നീ അഭിമാനമാണ്. നിന്നെ അഭിനന്ദിക്കാന്‍ വാക്കുകള്‍ക്ക് വേണ്ടി ഞാനും പഠിച്ചിരുന്നെങ്കില്‍ എന്ന് തോന്നുന്നു' - എന്ന് അക്ഷയ് കുമാര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

അന്തരിച്ച പ്രശസ്ത നടന്‍ രാജേഷ് ഖന്നയുടെയും ഡിംപിള്‍ കപാഡിയയുടെയും മകളാണ് ട്വിങ്കിള്‍ ഖന്ന. 1995ല്‍ ബോബി ഡിയോളിനൊപ്പം 'ബര്‍സാത്' എന്ന ചിത്രത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ചത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ എംഎ ക്രീയേറ്റീവ് റൈറ്റിങ്ങില്‍ പ്രബന്ധം അവതരിപ്പിച്ചു കൊണ്ടാണ് ഖന്ന പഠനത്തിലേക്ക് കടന്നത്. മകന്‍ ആരവ് ഭാട്ടിയയുടെ അതെ സര്‍വകലാശാലയില്‍. ഇരുവരും ഒന്നിച്ചു പഠിക്കുന്നതിന്റെ അനുഭവങ്ങള്‍ ഖന്ന പങ്കുവെച്ചിരുന്നു. തന്റെ ഓരോ ചുവടിലും പിന്തുണയുമായി അക്ഷയ് കുമാര്‍ ഉണ്ടായിരുന്നുവെന്നും ഖന്ന പറയുന്നു

 

Latest News movie news