ഉണ്ണി മുകുന്ദന്‍- രഞ്ജിത് ശങ്കര്‍ ചിത്രം 'ജയ് ഗണേഷ്'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഒരിടവേളക്ക് ശേഷം ജോമോള്‍ തിരിച്ച് വരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ക്രിമിനല്‍ ലോയറുടെ വേഷമാണ് ജോമോള്‍ക്ക്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

author-image
Greeshma Rakesh
New Update
ഉണ്ണി മുകുന്ദന്‍- രഞ്ജിത് ശങ്കര്‍ ചിത്രം 'ജയ് ഗണേഷ്'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ എഴുതി സംവിധാനം 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ തീം സോങ്ങോടുകൂടി പുറത്തുവിട്ട് അണിയറപ്രവർത്തകർ. മഹിമ നമ്പ്യാരാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

അതെസമയം ഒരിടവേളക്ക് ശേഷം ജോമോള്‍ തിരിച്ച് വരുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഒരു ക്രിമിനല്‍ ലോയറുടെ വേഷമാണ് ജോമോള്‍ക്ക്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ജയ് ഗണേഷിലെ ഉണ്ണി മുകുന്ദന്റെ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഫാമിലി എന്റര്‍ടൈനറായി ഒരുക്കുന്ന ചിത്രത്തിന് കുട്ടികളും മുതിര്‍ന്നവരും ഒരേപോലെ ഇഷ്ടപ്പെടുന്ന രീതിയിലുളള കഥാഖ്യാനമാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

എറണാകുളത്തും പരിസര പ്രദേശങ്ങളിലായി ചിത്രീകരണം നടക്കുന്നു. മാളികപ്പുറത്തിന് ശേഷം ഉണ്ണി അഭിനയിക്കുന്ന മലയാള സിനിമയാണ് ജയ് ഗണേഷ്. ഇതിനിടയില്‍ വെട്രിമാരന്റെ തിരക്കഥയില്‍ ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത തമിഴ് സിനിമ ചെയ്തിരുന്നു. ശശികുമാറും സൂരിയും ആയിരുന്നു അതിലെ മറ്റു താരങ്ങള്‍.

second look poster movie news jai ganesh ranjith sankar Unni Mukundan