ഉണ്ണി മുകുന്ദൻ തമിഴിലേക്ക് ; തിരക്കഥ വെട്രിമാരൻ

നടൻ ഉണ്ണി മുകുന്ദൻ തമിഴിലേക്ക്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങൾ.

author-image
Hiba
New Update
ഉണ്ണി മുകുന്ദൻ തമിഴിലേക്ക് ; തിരക്കഥ വെട്രിമാരൻ

നടൻ ഉണ്ണി മുകുന്ദൻ തമിഴിലേക്ക്. വെട്രിമാരന്‍ തിരക്കഥ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് പ്രധാന വേഷത്തിൽ ഉണ്ണി മുകുന്ദനെത്തുന്നത്. സൂരിയും ശശികുമാറുമാണ് സിനിമയിലെ മറ്റ് നായക കഥാപാത്രങ്ങൾ.

 

‘കരുടൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ദുരൈ സെന്തിൽ കുമാർ സംവിധാനം ചെയ്യുന്നു. കാക്കി സട്ടൈ, എതിർ നീച്ചൽ, കൊടി എന്നീ സിനിമകളിലൂടെ ശ്രദ്ധേയനാണ് ദുരൈ സെന്തിൽ.

സിനിമയുടെ ചിത്രീകരണം കുംഭകോണത്ത് ആരംഭിച്ചു. യുവൻ ശങ്കർ രാജയാണ് സംഗീതം. സമുദ്രക്കനി, ശിവദ, രേവതി ശർമ, മൊട്ട രാജേന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.വെട്രിമാരന്റെ ഗ്രാസ് റൂട്ട് ഫിലിം കമ്പനിയും ലാർക് സ്റ്റുഡിയോസും ചേർന്നാണ് നിർമാണം. ഛായാഗ്രഹണം ആർതർ വിൻസൺ. എഡിറ്റിങ് പ്രദീപ് ഇ. രാഘവ്.

Unni Mukundan karudan vetrimaran