ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന 'വടി കുട്ടി മമ്മൂട്ടി' ചിത്രീകരണം ആരംഭിക്കുന്നു...

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി.നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

author-image
Greeshma Rakesh
New Update
ഷൈൻ ടോം ചാക്കോ പ്രധാന വേഷത്തിലെത്തുന്ന 'വടി കുട്ടി മമ്മൂട്ടി' ചിത്രീകരണം ആരംഭിക്കുന്നു...

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി.നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഈ ചിത്രത്തിൻ്റെ ഏറെ വ്യത്യസ്ഥമായ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.

കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലൂടെയാണ് ഈ ചിത്രത്തിന് ആരംഭം കുറിച്ചത്.
ഈ ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.വലിയ വിജയം നേടിയ ഇഷ്ക്ക് എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
രാജീവ് ആലുങ്കലിൻ്റെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.

അഭിലാഷ് ശങ്കറാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സംഗീതം ബിജിപാൽ, വരികൾ രാജീവ് ആലുങ്കൽ. കോസ്റ്റും ഡിസൈൻ മഞ്ജുഷ രാധാകൃഷ്ണൻ, മേക്ക് അപ് രഞ്ജിത് മണലിപറമ്പിൽ,ആർട്ട്‌ സുജിത് രാഘവ്, സൗണ്ട് ഡിസൈൻ ഷെഫിൻ മായൻ, കളറിസ്റ്റ് ജോബിഷ് ലാൽ ജോടൻ, എഡിറ്റ് ഓഡ്ഡ് ക്രോവ് സ്റ്റുഡിയോസ്, ക്രീയേറ്റീവ് സപ്പോർട്ട് ഫീഖ് ഇബ്രാഹിം, ചീഫ് അസോഷ്യേറ്റ് -ഫൈസൽ കുട്ടി, അസോസിയേറ്റ് ഡയറക്ടർ നാഫി നസീർ, പ്രൊഡക്‌ഷൻ കൺട്രോളർ ജിനു പി കെ , ഡിസൈൻ എസ്കെഡി, മാർക്കറ്റിങ് വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ വാഴൂര ജോസ്.

Malayalam Movie News shine tom chacko vadi kutty mammootty