വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് അരങ്ങിൽ...

R.S മധുവിന്റെ രചനയിൽ സുവചൻ്റെ സംവിധാനത്തിൽ സഹ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സ്പന്ദനം മീഡിയ നാടകരൂപത്തിൽ അരങ്ങിലവതരിപ്പിക്കുന്നു

author-image
Greeshma Rakesh
New Update
വൈക്കം മുഹമ്മദ് ബഷീറിന്റെ വിഖ്യാത നോവൽ ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് അരങ്ങിൽ...

R.S മധുവിന്റെ രചനയിൽ സുവചൻ്റെ സംവിധാനത്തിൽ സഹ്യ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ സഹകരണത്തോടെ സ്പന്ദനം മീഡിയ നാടകരൂപത്തിൽ അരങ്ങിലവതരിപ്പിക്കുന്നു.വയലാർ ശരത്ചന്ദ്രവർമ്മയും കൊണ്ണിയൂർ സമദും രചിച്ച അർത്ഥസമ്പുഷ്ടമായ ഗാനങ്ങൾക്ക് വിജയ് കരുണിൻ്റെ ഹൃദയഹാരിയായ സംഗീതത്തിൽ പന്തളം ബാലൻ, അരവിന്ദ് നായർ,ഗായത്രി. എന്നിവർ പാടിയിരിക്കുന്നുവേണു അഞ്ചൽപശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു.

 

ഷാരോൺ - ഷിബിൻ രംഗപടം ഒരുക്കിയിരിക്കുന്നു.റാണാപ്രതാപ് വസ്ത്രാലങ്കാരവും പ്രവീൺ തിരുമല ദീപ സംവിധാനവും പ്രജിത് സെൻ ദീപവിതാനവും നിർവഹിക്കുന്നു പരസ്യകല സാബുകമൽ വാർത്താ പ്രചരണം അജയ് തുണ്ടത്തിൽ.മലയാളനാടക സീരിയൽസിനിമാ രംഗത്തെ പ്രഗത്ഭരായ അഭിനേതാക്കളായ പ്രവീൺ കുമാർ, അഖിൽ മോഹൻ, ഉളനാട് രാജു, ഷിജു കോരാണി, ജയലക്ഷ്മി, രുദ്ര എസ് ലാൽ , ശ്രുതി കിരൺ ,കുമാരി ഉത്തര എന്നിവർ വേഷമിടുന്നു.

2024 മാർച്ച് 10 ഞായർ 6.30 PM ന് തിരുവനന്തപുരം കിഴക്കേകോട്ട കോട്ടക്കകം പ്രിയദർശിനി ഹാളിൽ നാടകം അരങ്ങേറുന്നു.പ്രവേശനം സൗജന്യമാണ്.

drama vaikom muhammad basheer novel ntuppuppakkoranendarnnu