/kalakaumudi/media/post_banners/6a7ff9ee9dc59b17dd3b030b421288ac1362b019e93d10896e116d06a8dd2094.jpg)
മികച്ച പാരിസ്ഥിതിക ചിത്രത്തിനുള്ള നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ നല്ലവിശേഷം സംവിധായകന്‍ അജിതനും ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച ശ്രീജി ഗോപിനാഥനും 'വെട്ടം' എന്ന ടെലിസിനിമയിലൂടെ വീണ്ടും ഒന്നിക്കുന്നു.
അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തിന്റെയും ഒപ്പം അച്ഛന്റെ രോഗാവസ്ഥയില്‍ തുണയായി നില്‍ക്കുന്ന വ്യക്തിയുമായുള്ള ആത്മബന്ധത്തിന്റെയും കഥ പറയുന്ന ടെലിസിനിമ ഏപ്രില്‍ അവസാനം മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യും. ദില്ലിയും അനുബ്ബന്ധ പ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുക.
ശ്രീജി ഗോപിനാഥനു പുറമെ ചന്ദ്രന്‍ചേരി, ദീപ ജോസഫ്, ലത, സാബു എടപ്പാള്‍, വിജയകുമാര്‍, മാസ്റ്റര്‍ ആഞ്ജിത് ആര്‍ നമ്പിയാര്‍, ബേബി ആര്‍സിയ എന്നിവരും കഥാപാത്രങ്ങളാകുന്നു.
ബാനര്‍ - പ്രവാസി ഫിലിംസ്, രചന, സംവിധാനം - അജിതന്‍, എഡിറ്റിംഗ്, ഛായാഗ്രഹണം - ഷോബി മൈക്കിള്‍, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ - സജീഷ് എം, കല-സാബു എടപ്പാള്‍, ഗാനരചന - ശ്രീരേഖ പ്രിന്‍സ്, ഉഷാമേനോന്‍ മാഹി, സംഗീതം - ജിജി തോംസണ്‍, സൂരജ്, റെക്‌സ്, സ്റ്റുഡിയോ - കെ സ്റ്റുഡിയോ തമ്മനം, പിആര്‍ഓ - അജയ് തുണ്ടത്തില്‍.