ലിയോ ; കൗണ്ട് ഡൗൺ സ്റ്റാർട്ട്സ് നൗ

By Hiba.22 09 2023

imran-azhar

 

കാണികളെ അമ്പരപ്പിച്ചും ആകാംഷയിലാഴ്ത്തിയുമാണ് ലിയോയുടെ ഓരോ പുതിയ പോസ്റ്ററുകളും ഇറങ്ങുന്നത്. അവസാനം റിലീസായ ഹിന്ദി പോസ്റ്ററിൽ സഞ്ജയ് ദത്തിനൊപ്പമുള്ള സ്റ്റണ്ട് സിനിലാണ് ദളപതിയെ കാണാനാവുക.

 

 

ലിയോ പോസ്റ്ററുകളിലെ ഓരോ രംഗങ്ങളും പ്രേക്ഷകർ വളരെ അധികം ചർച്ച ചെയ്യുന്നുണ്ട്. "ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക" എന്ന സന്ദേശം കഴിഞ്ഞ ദിവസം നൽകിയ നായകൻ ഇന്ന് "ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക "എന്ന സന്ദേശം നൽകുന്നു.

 

 

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.

 

 

ദളപതി വിജയോടൊപ്പം പ്രമുഖ താര മാമാങ്കം തന്നെയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

 

 

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.

OTHER SECTIONS