ദി റിയല്‍ ഹീറോ! റെക്കോഡുകള്‍ ഇടിച്ചുനിരത്തി വിജയ് ചിത്രം ലിയോ, അണ്ണന്‍ മാസ്സായി എത്തുന്നു

വമ്പന്‍ ഹൈപ്പില്‍ വിജയ് ചിത്രം ലിയോ എത്തുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ ഈ മാസ് ചിത്രം റിലീസിനു മുമ്പ് തന്നെ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഇതിനകം ചിത്രം 160 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.

author-image
Web Desk
New Update
ദി റിയല്‍ ഹീറോ! റെക്കോഡുകള്‍ ഇടിച്ചുനിരത്തി വിജയ് ചിത്രം ലിയോ, അണ്ണന്‍ മാസ്സായി എത്തുന്നു

വമ്പന്‍ ഹൈപ്പില്‍ വിജയ് ചിത്രം ലിയോ എത്തുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ ഈ മാസ് ചിത്രം റിലീസിനു മുമ്പ് തന്നെ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്. ഇതിനകം ചിത്രം 160 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.

അഡ്വാന്‍സ് ബുക്കിംഗില്‍ വലിയ മുന്നേറ്റമാണ് ലിയോയ്ക്ക് ഉണ്ടായത്. റിലീസിന് മുമ്പ് തന്നെ ചിത്രം 100 കോടി ക്ലബില്‍ കയറി. ഇതും ഒരു റെക്കോഡാണ്!

അഡ്വാന്‍സ് ബുക്കിംഗില്‍ ഇന്ത്യയില്‍ 90 കോടിയും വിദേശത്ത് 73 കോടിയുമാണ് ചിത്രം സ്വന്തമാക്കിയത്. തമിഴ്‌നാട്ടില്‍ മാത്രം 50 കോടിയാണ് അഡ്വാന്‍ഡ് ബുക്കിംഗിലൂടെ ചിത്രം നേടിയത്.

കേരളത്തിലും അഡ്വാന്‍ഡ് ബുക്കിംഗില്‍ മുന്നേറ്റം നടത്താന്‍ ചിത്രത്തിന് സാധിച്ചു. ഇതില്‍ കെജിഎഫിന്റെയും ഒടിയന്റെയും റെക്കോഡാണ് വിജയ് ചിത്രം തിരുത്തിയത്.

ജയിലര്‍ കേരളത്തില്‍ നിന്ന് ആദ്യ ദിനം നേടിയത് 5.85 കോടി രൂപയാണ്. ലിയോയുടെ ആദ്യ ദിന കളക്ഷന്‍ ഇതുവരെ 7.25 കോടിയാണ്! കേരളത്തില്‍ 650 സ്‌ക്രീനുകളിലാണ് ചിത്രം എത്തുന്നത്.

കര്‍ണാടകയില്‍ രജനികാന്ത് ചിത്രം ജയിലറിന്റെ അഡ്വാന്‍സ് ബുക്കിംഗ് കളക്ഷന്‍ ലിയോ മറികടന്നതായാണ് റിപ്പോര്‍ട്ട്. ആന്ധ്രയിലും വന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിക്കുന്നത്.

വിദേശത്തും വന്‍ കളക്ഷന്‍ മുന്നേറ്റമാണ് ലിയോ നടത്തിയത്. ജയിലര്‍, പത്താന്‍, ജവാന്‍, തുനിവ് എന്നീ ചിത്രങ്ങളുടെ യുഎസിലെ ആദ്യ കളക്ഷനുകളും പ്രീബുക്കിംഗില്‍ ലിയോ മറികടന്നു. എട്ടു കോടിയാണ് യുഎസില്‍ നിന്ന് പ്രീബുക്കിംഗിലൂടെ ലഭിച്ചത്.

മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, അര്‍ജുന്‍, ഗൗതം മേനോന്‍, തൃഷ, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മാത്യു, ബാബു ആന്റണി എന്നിങ്ങനെ വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

actor vijay vijay movie movie release leo movie leo